ചൊവ്വര ശാഖ 2022 ഏപ്രിൽ മാസ യോഗം

ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17/04/22 ഞായറാഴ്ച 3.30 PMനു കുട്ടമശ്ശേരി പിഷാരത്തു ശ്രീ K. P. മോഹനന്റെ വസതിയിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതി. ഇന്ദിര ബാലകൃഷ്ണൻ, ശ്രീമതി. ദേവി രാമൻ എന്നിവരുടെ ഈശ്വരപ്രാർത്ഥനയും അതേ തുടർന്ന് നാരായണീയ പാരായണത്തോടേയും ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ K. P. മോഹനൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അദ്ധ്യക്ഷപ്രസംഗത്തിനു ശേഷമുള്ള ചർച്ചകൾ ഗസ്റ്റ് ഹൗസിനെ പറ്റി ആയിരുന്നു. അവിടത്തെ പുതിയ വികസന പ്രവർത്തനങ്ങളെ പറ്റി ശ്രീ രവി വിശദീകരിച്ചു. അതു ചെയ്തു തന്ന രേഖാ മോഹൻ ഫൗണ്ടേഷന്റെ ശ്രീ. മോഹനകൃഷ്ണന് ശാഖയുടെ നന്ദി അറിയിച്ചു. ഏപ്രിൽ 24നു നടക്കുന്ന പ്രസ്തുത ഹാളിൻ്റെ സമർപ്പണത്തിലും അതിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷത്തെ കണക്കുകളും റിപ്പോർട്ടും ശ്രീ മധു വായിച്ചതു യോഗം അംഗീകരിച്ചു. ശാഖാ വാർഷികം 08/05/22 ഞായറാഴ്ച 2 PMനു ചൊവ്വര വ്യാപാര ഭവനിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

ശ്രീ ദിവാകര പിഷാരടി (മണി)ഒരു ഗാനം ആലപിച്ചു. അദ്ദേഹത്തിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *