പാലക്കാട് ശാഖ 2022 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23 /4/ 22ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 10 30 ന് ആരംഭിച്ചു. മുൻ തീരുമാന പ്രകാരം പ്രസിഡണ്ടിന്റെ വീട്ടിൽ വച്ച് നടത്താം എന്ന് കരുതിയിരുന്ന മീറ്റിംഗ് ചില സാഹചര്യങ്ങളാൽ ഗൂഗിൾ വഴി നടത്തേണ്ടിവന്നു. ശ്രീമതി പ്രീത ഹരിനാരായണന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.

തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി ഈശ്വരപ്രാർത്ഥന നടത്തി. തദനന്തരം സെക്രട്ടറി ഇക്കഴിഞ്ഞ ഒരുമാസക്കാലയളവിലുള്ള ശാഖയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. പാലക്കാട് ശാഖ 80 തികഞ്ഞ 9 വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവർക്ക് ഒരു എളിയ ഉപഹാരം ആയി നിലവിളക്കുകൾ സമ്മാനിക്കുകയും ചെയ്തുവെന്നറിയിച്ചു. വളരെ സന്തോഷത്തോടെയാണ് എല്ലാ കുടുംബങ്ങളും ഈ ആദരവ് സ്വീകരിച്ചതെന്നും ബാക്കിയുള്ളവരെ കൂടി മെയ് മാസത്തിൽ ആദരിക്കുന്നത് ആയിരിക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ സഹകരിച്ച ശാഖയിലെ എല്ലാ മെമ്പർമാർക്കും സെക്രട്ടറി പ്രത്യേക നന്ദി രേഖപ്പെടുത്തി. ശാഖയുടെ 2020-21/21-22 സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റ് ഖജാൻജി തയ്യാറാക്കിയത് ഓഡിറ്റർ പരിശോധിച്ച് അംഗീകരിച്ചത് കേന്ദ്രത്തിന് സമർപ്പിച്ചതായും അറിയിച്ചു. ഒരു വിധം എല്ലാവർക്കും പാലക്കാട് ഡയറക്ടറി കൊടുത്തു കഴിഞ്ഞു എന്ന വിവരവും സെക്രട്ടറി അറിയിക്കുകയുണ്ടായി.

ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ശാഖയുടെ വാർഷികം നടത്താമെന്ന് ഏവരും സമ്മതിച്ചു. 24/4/22ന് നടക്കുന്ന പ്രതിനിധി സഭാ യോഗത്തിലും ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങിലും പങ്കുചേരാൻ ഗുരുവായൂർ വരെ പോകുന്ന അംഗങ്ങളെ തീരുമാനിച്ചു.

തുടർന്ന് ക്ഷേമനിധി നടത്തി. മുഴുവൻ തുകകളും ബാങ്ക് വഴി അടച്ചതിനാൽ വിളിച്ച് എടുത്ത ആൾക്ക് ബാങ്ക് വഴി തന്നെ തുക കൈമാറ്റം ചെയ്തു.

പിന്നീട് നടന്ന കലാവിരുന്നിൽ ശ്രീ A.രാമചന്ദ്രൻ ഹിന്ദി സിനിമ ഗാനങ്ങളും, പ്രീത ഹരിനാരായണൻ മലയാള ഗാനവും ആലപിച്ചത് ആസ്വാദ്യകരമായി. അടുത്ത മാസത്തെ യോഗം 15/05 2022 ന് ശ്രീ എ പി ഉണ്ണികൃഷ്ണൻ തൻ്റെ വസതിയിൽ നടത്താമെന്ന് അറിയിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ  ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം 12 മണിക്ക് സമംഗളം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *