വടക്കാഞ്ചേരി ശാഖ 2022 ഏപ്രിൽ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23.04.2022ന് ആററൂർ പള്ളിയാലിൽ പിഷാരത്തു വെച്ച് ഭദ്രദീപം തെളിച്ചു, പ്രാർത്ഥനയ്ക്കു ശേഷം ശ്രീ കെ. പി. പീതാംബരൻെറ സ്വാഗതത്തോടെ ആരംഭിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ എ. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി ഒരു നിമിഷം മൗനം ആചരിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ടു വർഷമായി മുടങ്ങി കിടന്നിരുന്ന വാർഷികവും അവാർഡ് വിതരണവും നടത്തുവാൻ സാഹചര്യങ്ങൾ ഒരുക്കുന്നതിന് ശാഖാംഗങ്ങൾ മുൻകൈ എടുക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ശാഖയുടെ നേതൃത്വത്തിൽ ഒരു തീർത്ഥയാത്ര നടത്തണമെന്നും അതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണമെന്നും ക്ഷേമനിധിയെ ക്കുറിച്ചും ആലോചിക്കണമെന്നും അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം വിശദമായ ചർച്ചയിൽ ക്ഷേമനിധി തുടങ്ങുന്നതിനെ ക്കുറിച്ചും വാർഷികം നടത്തുന്നതിനെക്കുറിച്ചും ധാരണയായി.

അതിൻപ്രകാരം 15-05-2022.ഞായറാഴ്ച രാവിലെ10 മണിക്ക് ആററൂരിലുള്ള ശാഖാമന്ദിരത്തിൽ വെച്ച് വാർഷികം നടത്തുവാൻ തീരുമാനിച്ചു. അന്നേദിവസം തന്നെ ശാഖയുടെ അവാർഡ് വിതരണവും നടത്തുന്നതിനും തീരുമാനിച്ചു.

എല്ലാ അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കുവാനും തീരുമാനിച്ചു.

ശാഖയുടെ തീർത്ഥയാത്ര ജൂൺ മാസത്തിൽ മുരുഡേശ്വർ,മൂകാംബിക, ഉഡുപ്പി, ശൃംഗേരി, ധർമ്മസ്ഥല എന്നീ സ്ഥലങ്ങളിലേക്ക് കോവിഡ് നിയന്ത്രണങ്ങൾക്ക് വിധധേയമായി നടത്തുവാൻ തീരുമാനിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട No 9400073415.

വൈസ് പ്രസിഡന്റ് വി.പി. ഗോപിനാഥിൻെറ നന്ദി പ്രകടനത്തോടെ 5 മണിക്ക് യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *