ഇരിങ്ങാലക്കുട ശാഖ 2022 ഏപ്രിൽ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ കുടുംബയോഗം 28-04-22ന് ചേലൂർ പിഷാരത്ത് ഗോപിനാഥന്റെ വസതിയിൽ വെച്ച് 3 PMനു കൂടി.

ശ്രീമതി ശ്രേയ രഞ്ജിത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തിയവരെ സ്വാഗതം ചെയ്‍തു .

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ 24-4-22ന് നടന്ന ദേവധേയം AC AUDITORIUM സമർപ്പണ ചടങ്ങുകളെ പറ്റി വിശദമായി സംസാരിച്ചു. രേഖാ മോഹൻ ഫൌണ്ടേഷൻ ശ്രീ മോഹനകൃഷ്ണന്റെ ഉദാരമായ സ്പോൺർഷിപ്പിന് ഇരിങ്ങാലക്കുട ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയും ചെയ്തു.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച വരവ് , ചിലവ് കണക്കുകളും, 2021 ഏപ്രിൽ മുതൽ 2022 മാർച്ച്‌ 31 വരെയുള്ള കണക്കുകൾ ഓഡിറ്റ് ചെയ്ത് കിട്ടിയ വിവരം ട്രഷറർ യോഗത്തിൽ അവതരിപ്പിച്ചു. ചർച്ചക്കുശേഷം പാസ്സാക്കി.

വരുന്ന AGM ൽ എക്സ്ക്യൂട്ടീവ് കമ്മിറ്റി പാസ്സാക്കിയ ഒരു വർഷത്തെ വരവ്, ചിലവ് കണക്കുകൾ അവതരിപ്പിക്കുവാൻ യോഗം അംഗീകാരം നൽകി.

ക്ഷേമനിധി നടത്തി.

ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ തന്റെ വാക്കുകളിൽ ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തെ പറ്റിയും, അമ്പലത്തിൽ ദർശനത്തിന് വരുന്ന എല്ലാ പിഷാരോടി കുടുംബങ്ങളും സമാജം ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് ഗസ്റ്റ് ഹൗസിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ സഹകരിക്കണം എന്നും അഭ്യർത്ഥിച്ചു .

യോഗത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന ചേലൂർ പിഷാരത്തു ശ്രീ ഗോപിനാഥൻ-രമണി കുടുബത്തിനും മറ്റ് മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5 മണിക്ക് അവസാനിച്ചു .

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *