കൊടകര ശാഖ വാർഷികം

പിഷാരോടി സമാജം കൊടകര ശാഖ വാർഷികം 17.04.2022 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറകുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു.

സമാജം കൊടകര ശാഖ പ്രസിഡണ്ട് ശ്രീ T V നാരായണ പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ സന്നിഹിതയായിരുന്നു. ആറ്റിപ്പുഴ കാവിലമ്മ പുരസ്കാരം നേടിയ അച്യുതപ്പിഷാരടി, കോവിഡ് പോരാളി Dr. ഭവ്യജ എൻ. പി. MBBS എന്നിവരെ അനുമോദിച്ചു.

തുടർന്ന് വരണാധികാരി ശ്രീ കെ എ പിഷാരോടിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു:

രക്ഷാധികാരി – ശ്രീധര പിഷാരോടി
പ്രസിഡണ്ട് – ശ്രീ C P രാമചന്ദ്രൻ കോടാലി
വൈസ് പ്രസിഡന്റ്‌ – ശ്രീ V P ജയൻ, കോടാലി
സെക്രട്ടറി- ശ്രീ T P രാമചന്ദ്രൻ, പുലിപ്പാറകുന്ന്
ജോയിന്റ് സെക്രട്ടറി – ശ്രീ സുരേഷ് C K ആളൂർ
ട്രഷറർ – ശ്രീ T R ജയൻ, വരന്തരപ്പിള്ളി

കമ്മിറ്റി അംഗങ്ങൾ: V P കൃഷ്ണൻകുട്ടി , ഉഷ ശ്രീധരൻ, രാജൻ സിതാര K C B അശോക് കുമാർ , K P രവീന്ദ്രൻ, A P ഭരതൻ, വൈശാഖ് മോഹനൻ, കൃഷ്ണകുമാരി കൃഷ്ണൻ, ശാന്ത ഹരിഹരൻ, രമ്യ രാധാകൃഷ്ണൻ

Internal Auditor – ശ്രീ K P ശശി, വരന്തരപ്പിള്ളി

ഇരിക്കുന്നവർ(ഇടത്തു നിന്നും): V P കൃഷ്ണൻകുട്ടി (അംഗം), C K സുരേഷ് (ജോയിന്റ് സെക്രട്ടറി), V. P. ജയൻ (വൈസ് പ്രസിഡന്റ്‌), ശ്രീധര പിഷാരോടി(രക്ഷാധികാരി), C P രാമചന്ദ്രൻ (പ്രസിഡന്റ്‌), K A പിഷാരോടി (വരണാധികാരി), T P രാമചന്ദ്രൻ (സെക്രട്ടറി), T R ജയൻ (ട്രഷറർ), ഉഷ ശ്രീധരൻ (അംഗം)
നിൽക്കുന്നവർ (ഇടത്തുനിന്നും): രാജൻ സിതാര (അംഗം), K P ശശി (ഓഡിറ്റർ), C B അശോക് കുമാർ (അംഗം), K P രവീന്ദ്രൻ(അംഗം), A P ഭരതൻ (അംഗം), വൈശാഖ് മോഹനൻ (അംഗം), കൃഷ്ണകുമാരി കൃഷ്ണൻ (അംഗം), ശാന്ത ഹരിഹരൻ (അംഗം), രമ്യ രാധാകൃഷ്ണൻ (അംഗം)

കേന്ദ്ര പ്രതിനിധി സഭയിലേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

 

നന്ദി പ്രകടനത്തിനും ദേശീയ ഗാനത്തിനും ശേഷം യോഗം വൈകീട്ട് 4.30 ന് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *