കോങ്ങാട് ശാഖ 2022 ഏപ്രിൽ മാസ യോഗം

കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 10.04.22 ഞായറാഴ്ച രാവിലെ 11 മണിക്ക് Online ആയി നടത്തി.

പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത 13 പേർക്കും എം.പി ഹരിദാസൻ ഹാർദ്ദവമായി സ്വാഗതമാശംസിച്ചു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിര്യാതരായ അനുപുരത്ത് പിഷാരത്ത് ഗോപാലകൃഷ്ണൻ, വാടാനാംകുർശ്ശി പിഷാരത്ത് മുകുന്ദൻ എന്നിവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പുത്തൂർ തിരുപുരായ്ക്കൽ പുരസ്കാരത്തിന് അർഹനായ കോട്ടക്കൽ ഗോപാലപിഷാരോടിയേയും, പെൻഷനേഴ്സ് അസോസിയേഷൻ സാഹിത്യ മത്സരത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ചെറുകഥക്കും ലേഖനത്തിനും ഒന്നാം സ്ഥാനം നേടിയ ഇ.പി.ഉണ്ണിക്കണ്ണനേയും LSS, USS സ്കോളർഷിപ്പുകൾ നേടിയ കുട്ടികളേയും യോഗത്തിൽ അനുമോദിച്ചു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ സെൻസസ് ഫോറം പൂരിപ്പിച്ചയക്കണ്ട ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു.

ശാഖയിലെ മെമ്പർഷിപ്പ് പിരിവ്, വാർഷികം, കേന്ദ്ര മീറ്റിംഗ്, എന്നിവയെക്കുറിച്ചും സംസാരിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു.

കേന്ദ്ര മീറ്റിംഗിന് പങ്കെടുക്കുന്നവരെ തീരുമാനിച്ചു.

സുഭാഷിതത്തിൽ കണ്ണൂരിൽ നിന്ന് കെ.പി.രവീന്ദ്രൻ പ്രഭാഷണം അവതരിപ്പിച്ചു. വളരെ തിരക്കിനിടയിലും ഇത്രയും മഹത്ത്വമേറിയ പ്രഭാഷണം കോങ്ങാട് ശാഖയിൽ അവതരിപ്പിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രസിഡണ്ട് അറിയിച്ചു. മാത്രമല്ല ശ്രീധരന്റെ കാലശേഷവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ശാഖയിൽ തുടർന്നു പോവുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു.

രവിയുടെ സുഭാഷിതം ഈ തലമുറക്ക് പ്രചോദനമാണെന്ന് ശ്രീ അച്ചുണ്ണി പിഷാരോടി അഭിപ്രായപ്പെട്ടു. രവിയുടെ വിലപ്പെട്ട സമയം കോങ്ങാട് ശാഖക്കുവേണ്ടി വിനിയോഗിച്ച് ഇത്രയും മേന്മയേറിയ സുഭാഷിതം അവതരിപ്പിച്ചതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു എന്ന് ഹരിദാസൻ, ഗോപാലപിഷാരോടി തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

അടുത്ത മാസത്തെ യോഗത്തിൽ അച്ചുണ്ണി പിഷാരോടി സുഭാഷിതം അവതരിപ്പിക്കുന്നതാണ് എന്ന് അറിയിച്ചു.

ശാഖാ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 1 മണിക്ക് യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *