0
"തൃശൂർ ശാഖ 2023 ആഗസ്ത് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
ശാഖയുടെ 2023 ആഗസ്ത് മാസത്തെ യോഗം 20.08.2023 ഞായറാഴ്ച ഉച്ചക്ക് 3 ന് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്ര സമീപം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്റെ ഭവനത്തിൽ വച്ച് നടന്നു. മാസ്റ്റർ ശ്രീരാം രൂപേഷിന്റെ ഭഗവത് ഗീത ശ്ലോക ആലാപനത്തോടെ യോഗം ആരംഭിച്ചു. പരേതരായ ശാഖ അംഗം ആലത്തൂർ പിഷാരത്ത് രാമൻകുട്ടി പിഷാരോടിക്കും മറ്റ് അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥ ശാന്ത ഹരിഹരൻ സ്വാഗതം ആശംസിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്രൻ ടി പി ജൂലൈ മാസ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 2023 സെപ്റ്റംബർ മാസം 24 ഞായറാഴ്ച ഓണാഘോഷം…
"കൊടകര ശാഖ 2023 ആഗസ്ത് മാസ യോഗം"പാലക്കാട് ശാഖയുടെ ആഗസ്റ്റ് മാസ യോഗം 15-8-23ന് ശ്രീ പി പി നാരായണന്റെ ഭവനം സായൂജ്യത്തിൽ വച്ച് നടന്നു. ശ്രീമതി ലതാ ശങ്കരനാരായണന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ എത്തിച്ചേർന്ന ഏവർക്കും സ്വാഗതമരുളി. എല്ലാവരും കൂടി നാരായണീയം ഭംഗിയായി പാരായണം നടത്തി. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞുപോയ എല്ലാവരുടെയും ആത്മാക്കളുടെയും നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ എല്ലാവരെയും അഭിസംബോധന ചെയ്തു. സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന വാർഷികത്തിന്റെ സുഗമമായ നടത്തിപ്പിന് ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തേക്കാളും ഭംഗിയായി നടത്തുവാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചു. സെക്രട്ടറി കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ശാഖയിലെ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച…
"പാലക്കാട് ശാഖ 2023 ആഗസ്റ്റ് മാസ യോഗം"എറണാകുളം ശാഖ ആഗസ്റ്റ് മാസത്തെ യോഗം ആഗസ്റ്റ് 13 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കുഴിവേലിപ്പടി ശ്രീ T P നാരായണൻ്റെ വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ചന്ദ്രിക നാരായണൻ ഭദ്രദീപം കൊളുത്തി നാരായണീയ പാരായാണത്തോടെ യോഗ നടപടികൾ ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ശാഖ അംഗമായ ശ്രീ E P ഉണ്ണികൃഷ്ണ പിഷാരടിയുടെയും കഴിഞ്ഞ മാസം അന്തരിച്ച മറ്റു സമുദായ അംഗങ്ങളുടെയും ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് മൗനപ്രാർത്ഥന നടത്തി. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. രാമായണ സൽസംഗത്തിൽ പങ്കെടുത്ത ശ്രീമതിമാർ പ്രീത രാമചന്ദ്രൻ, ഉഷ നാരായണൻ, മീന ബൽറാം, രമ B പിഷാരസ്യാർ, സതി ജയരാജൻ, പ്രീതി ദിനേശ്, ശ്രീ…
"എറണാകുളം ശാഖ 2023 ആഗസ്റ്റ് മാസ യോഗം"ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം നായത്തോട് ശ്രീ ഗോപകുമാറിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ ശ്രീഹരി, ആദിദേവ്, അമൽദേവ് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ കൂട്ടരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഇരിങ്ങാലക്കുട ശ്രീ മോഹന പിഷാരോടി, മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി കേന്ദ്രത്തിലെ വിവിധ പദ്ധതികളെ കുറിച്ച് സംസാരിച്ചു. ശ്രീ K. P. രവി ഗുരുവായൂർ ഗസ്റ്റ് ഹൗസിനെ പറ്റിയും സംസാരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയനും…
"ചൊവ്വര ശാഖ 2023 ഓഗസ്റ്റ് മാസ യോഗം"വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 15-8-23ന് 3 PMനു ചെറുതുരുത്തിയിലുള്ള ശ്രീ രവിയുടെ വസതി “ശ്രീനിലയത്തിൽ” വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി നന്ദിത ഭദ്രദീപം കൊളുത്തി. ശ്രീമതി ആനന്ദവല്ലി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ.പി. രവി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി .രാജൻ അദ്ധ്യക്ഷനായിരുന്നു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മാക്കൾക്കുവേണ്ടി മൗന പ്രാർത്ഥന നടത്തി. ചർച്ചയിൽ ഓണാഘോഷവും വാർഷികവും അവാർഡ് ദാനവും ഒന്നിച്ച് സെപ്റ്റംബർ 9ന് ആസ്ഥാന മന്ദിരത്തിൽ വച്ച് (ആറ്റുർ) നടത്താൻ തീരുമാനിച്ചു . കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കുന്നതിന്നായി സെക്രട്ടറിയെയും ട്രഷററേയും ചുമതലപ്പെടുത്തി .ആഘോഷങ്ങൾക്ക് എല്ലാ ശാഖാഅംഗങ്ങളെയും പ്രസിഡണ്ട് സ്വാഗതം ചെയ്തു.…
"വടക്കാഞ്ചേരി ശാഖ 2023 ആഗസ്റ്റ് മാസ യോഗം"തിരുവനന്തപുരം ശാഖയുടെ ആഗസ്റ്റ് മാസ കുടുംബസംഗമം ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 AMനു ഇടപ്പഴഞ്ഞിയിലെ മയൂഖം, എസ്ആർഎ-178, ശ്രീ. ടി.പി രാമൻകുട്ടി, ശ്രീമതി ഗീത ആർ.കുട്ടി ദമ്പതിമാരുടെ വസതിയിൽ വെച്ച് നടന്നു. മായങ്കയുടെയും മാളവികയുടെയും പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആതിഥേൻ ശ്രീ ടി പി രാമൻകുട്ടി അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കർക്കടകത്തിൽ രാമായണ മാസമാചരിക്കുന്നതിന്റെ ഭാഗമായി ശ്രീമതി ശ്രീദേവി പിഷാരടി രാമായണ പാരായണവും ശ്രീമതി പദ്മാവതി പിഷാരസ്യർ രാമായണ കഥയെപ്പറ്റിയും പ്രഭാഷണം നടത്തി. കഴിഞ്ഞ മാസം അന്തരിച്ച ശാഖാ അംഗങ്ങളുടെ സ്മരണയിൽ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മരിച്ചവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചു. ട്രഷറർ ശ്രീ പി പി അനൂപ് നമ്മുടെ ശാഖയുടെ…
"തിരുവനന്തപുരം ശാഖ 2023 ആഗസ്റ്റ് മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 19-8-23 ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് മായാ സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി മായാ സുന്ദരേശ്വരന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സുന്ദരേശ്വരൻ യോഗത്തിന് എത്തി ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, കുടാതെ ഇരിങ്ങാലക്കുട ശാഖയുടെ സജീവ പ്രവർത്തകനും മുബൈയ് ശാഖയുടെ മുൻകാല പ്രവർത്തകരിൽ ഒരാളുമായ താണ്ണിശ്ശേരി മോഹനൻ പിഷാരോടിക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഉപക്രമ ഭാഷണത്തിൽ താണ്ണിശ്ശേരി മോഹനൻ പിഷാരോടിയുടെ ശാഖയിലെ പ്രവർത്തനങ്ങളെ എടുത്ത് പറഞ്ഞു. നല്ലൊരു സാമുദായിക പ്രവർത്തകനെയാണ്…
"ഇരിങ്ങാലക്കുട ശാഖ 2023 ആഗസ്റ്റ് മാസ യോഗം"ചെന്നൈ ശാഖയുടെ ജൂലൈ മാസ യോഗം 30-07-23നു അമ്പത്തൂരിലുള്ള ശ്രീ പീതാംബരന്റെ ഭവനത്തിൽ വെച്ച് കൂടി. ഗൃഹനാഥൻ പീതാംബരനും സഹധർമ്മിണി മംഗളം പീതാംബരനും ചേർന്ന് യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. അംഗങ്ങൾ ഒത്തു ചേർന്നുള്ള ഒരു രാമായണ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. സെക്രട്ടറി കഴിഞ്ഞ യോഗ ശേഷമുള്ള ശാഖ പ്രവർത്തനങ്ങൾ വിവരിക്കുകയും ശാഖയുടെ എക്കാലത്തെയും വിലപ്പെട്ട പ്രവർത്തകരിൽ ഒരാളായിരുന്ന മാലതി പിഷാരസ്യാരുടെ വിയോഗം ചെന്നൈ ശാഖക്ക് വലിയൊരു നഷ്ടമാണെന്നും പറയുകയും അവരുടെ ആത്മശാന്തിക്കായി എല്ലാവരും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. ശാഖയിലെ മുതിർന്ന അംഗങ്ങളായ മുൻ പ്രസിഡണ്ട് ശ്രീ കരുണാകര പിഷാരോടിയേയും സഹധർമ്മിണി നളിനി പിഷാരസ്യാരെയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർന്ന്…
"ചെന്നൈ ശാഖ 2023 ജൂലൈ മാസ യോഗം"എറണാകുളം ശാഖയുടെ ജൂലൈ മാസത്തിലെ യോഗം ജൂലൈ 11 ഞായറാഴ്ച 3PMനു കാണിനാട് ശ്രീ M P സോമൻ്റെ വസതിയിൽ വെച്ച് നടന്നു. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥ ശ്രീമതി രാജേശ്വരി സോമൻ ഭദ്രദീപം കൊളുത്തി. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ M P സോമൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷം മുതൽ എറണാകുളം ശാഖ അംഗങ്ങളാണ് ശ്രീ എം പി സോമനും കുടുംബവും. BARCയിൽ (Baba Atomic Research Centre) നിന്ന് Scientific Officer ആയി വിരമിച്ച അദ്ദേഹം ഇപ്പോൾ കാണിനാട് വിശ്രമജീവിതം നയിക്കുന്നു. തന്റെ ഔദ്യോഗിക കാലയളവിൽ ഭൂരിഭാഗവും മുംബൈയിൽ ചിലവിട്ട,…
"എറണാകുളം ശാഖ 2023 ജൂലൈ മാസ യോഗം"






Recent Comments