കൊടകര ശാഖ 2023 ആഗസ്ത് മാസ യോഗം

ശാഖയുടെ 2023 ആഗസ്ത് മാസത്തെ യോഗം 20.08.2023 ഞായറാഴ്ച ഉച്ചക്ക് 3 ന് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്ര സമീപം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്റെ ഭവനത്തിൽ വച്ച് നടന്നു. മാസ്റ്റർ ശ്രീരാം രൂപേഷിന്റെ ഭഗവത് ഗീത ശ്ലോക ആലാപനത്തോടെ യോഗം ആരംഭിച്ചു. പരേതരായ ശാഖ അംഗം ആലത്തൂർ പിഷാരത്ത് രാമൻകുട്ടി പിഷാരോടിക്കും മറ്റ് അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥ ശാന്ത ഹരിഹരൻ സ്വാഗതം ആശംസിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി രാമചന്ദ്രൻ ടി പി ജൂലൈ മാസ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 2023 സെപ്റ്റംബർ മാസം 24 ഞായറാഴ്ച ഓണാഘോഷം നടത്തുന്നതിന് തീരുമാനിച്ചു. വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനും, ഓരോ പ്രദേശത്തുള്ളവരെ പരിപാടികളിലേക്ക് ഏകോപിപ്പിക്കുന്നതിനും അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. സെക്രട്ടറി കേന്ദ്ര അറിയിപ്പുകൾ വിശദീകരിച്ചു.

തുളസീദളത്തിന്റെഓണപ്പതിപ്പ് ഏറെ മനോഹരം ആയതായി അഭിപ്രായപ്പെട്ടു. അതിലെ വിഭവങ്ങൾ തയ്യാറാക്കിയ ഓരോരുത്തരെയും അഭിനന്ദിച്ചു. ഏത് വിശേഷാൽ പതിപ്പായാലും ശാഖ വാർത്തകൾ ചെറുതായെങ്കിലും തുളസീദളത്തിൽ നൽകണമെന്ന് മുതിർന്ന അംഗങ്ങൾ അഭിപ്രായപ്പെട്ടു. ക്ഷേമനിധി ലേലത്തിനും ഫോട്ടോ സെഷനും ശേഷം ബിന്ദു രാമനാഥൻ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത മാസത്തെ യോഗം അല്പം വൈകിയെങ്കിലും ഓണാഘോഷത്തോടെ 2023 സെപ്റ്റംബർ 24 ന് ഞായറാഴ്ച രാവിലെ 10 മുതൽ 4 മണി വരെ പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്നതിന് തീരുമാനിച്ചു.

യോഗം 5 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *