പാലക്കാട് ശാഖ 2023 ആഗസ്റ്റ് മാസ യോഗം

പാലക്കാട് ശാഖയുടെ ആഗസ്റ്റ് മാസ യോഗം 15-8-23ന് ശ്രീ പി പി നാരായണന്റെ ഭവനം സായൂജ്യത്തിൽ വച്ച് നടന്നു. ശ്രീമതി ലതാ ശങ്കരനാരായണന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ എത്തിച്ചേർന്ന ഏവർക്കും സ്വാഗതമരുളി. എല്ലാവരും കൂടി നാരായണീയം ഭംഗിയായി പാരായണം നടത്തി. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞുപോയ എല്ലാവരുടെയും ആത്മാക്കളുടെയും നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ എല്ലാവരെയും അഭിസംബോധന ചെയ്തു. സെപ്റ്റംബർ മാസത്തിൽ നടക്കാനിരിക്കുന്ന വാർഷികത്തിന്റെ സുഗമമായ നടത്തിപ്പിന് ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തേക്കാളും ഭംഗിയായി നടത്തുവാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചു. സെക്രട്ടറി കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ശാഖയിലെ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളുടെ കേന്ദ്ര അവാർഡ് അപേക്ഷകൾ യഥാസമയം കേന്ദ്രത്തിന് എത്തിച്ചതായി അറിയിച്ചു. ശാഖയിലെ മെമ്പർമാർ എത്രയും വേഗം വരിസംഖ്യ ബാങ്കിലേക്ക് അയക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

ശ്രീ എം പി രാമചന്ദ്രനെ ഉത്തരമേഖലാ കോഡിനേറ്ററായി തിരഞ്ഞെടുത്തതായി യോഗത്തെ അറിയിച്ചു. വാർഷികത്തെക്കുറിച്ച് ഓരോരുത്തരും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി കുറച്ചു മെമ്പർമാരെ തിരഞ്ഞെടുത്തു.

സുഭാഷിതം പരിപാടിയിൽ ശ്രീ കെ ആർ രാമ ഭദ്രൻ ഓണത്തിൻറെ മഹത്വത്തെക്കുറിച്ചും ഐതിഹ്യത്തിന്റെ ചരിത്രത്തെ കുറിച്ചും വിവരിച്ചു. ശ്രീ എം പി രാമചന്ദ്രൻ ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചു തന്നു. എല്ലാ യോഗത്തിലും എന്നതുപോലെ ഏവരും ഈ പരിപാടി ആസ്വദിച്ചു. ശ്രീ പി പി അച്യുത പിഷാരോടി (ചുണ്ണാമ്പുതറ) ശ്രീകൃഷ്ണ ഭക്തി ശ്ലോകങ്ങൾ ചൊല്ലിയത് ഏവർക്കും ഇഷ്ടപ്പെട്ടു. അടുത്തമാസം വാർഷികമായതിനാൽ ഒക്ടോബർ മാസത്തിലെ യോഗത്തിന്റെ വിവരങ്ങൾ പിന്നീട് പങ്കുവെക്കാമെന്ന് ഏവരും സമ്മതിച്ചു.

ക്ഷേമനിധി നടത്തി.

ശ്രീ T P ഉണ്ണികൃഷ്ണൻ( വൈസ് പ്രസിഡണ്ട്) ഗൃഹനാഥനും കുടുംബത്തിനും, സന്നിഹിതരായ ഏവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം വൈകിട്ട് ആറുമണിക്ക് സമംഗളം പര്യവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *