എറണാകുളം ശാഖ 2023 ആഗസ്റ്റ് മാസ യോഗം

എറണാകുളം ശാഖ ആഗസ്റ്റ് മാസത്തെ യോഗം ആഗസ്റ്റ് 13 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കുഴിവേലിപ്പടി ശ്രീ T P നാരായണൻ്റെ വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ചന്ദ്രിക നാരായണൻ ഭദ്രദീപം കൊളുത്തി നാരായണീയ പാരായാണത്തോടെ യോഗ നടപടികൾ ആരംഭിച്ചു.

ഗൃഹനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ശാഖ അംഗമായ ശ്രീ E P ഉണ്ണികൃഷ്ണ പിഷാരടിയുടെയും കഴിഞ്ഞ മാസം അന്തരിച്ച മറ്റു സമുദായ അംഗങ്ങളുടെയും ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് മൗനപ്രാർത്ഥന നടത്തി. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. രാമായണ സൽസംഗത്തിൽ പങ്കെടുത്ത ശ്രീമതിമാർ പ്രീത രാമചന്ദ്രൻ, ഉഷ നാരായണൻ, മീന ബൽറാം, രമ B പിഷാരസ്യാർ, സതി ജയരാജൻ, പ്രീതി ദിനേശ്, ശ്രീ T P രാമചന്ദ്രൻ, ബാലരാമായണത്തിൽ പങ്കെടുത്ത സത്യജിത് ശ്രീകുൽ, ശ്രീനന്ദ രാംകുമാർ എന്നിവരെ യോഗം അഭിനന്ദിച്ചു. കേന്ദ്രയോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് മാസ റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കി. 2023-24 വർഷത്തെ വരിസംഖ്യ എത്രയും പെട്ടെന്ന് ഖജാൻജി രാധാകൃഷ്ണനെ ഏൽപ്പിക്കണമെന്ന് അറിയിച്ചു. സെപ്റ്റംബർ ഓണാഘോഷവും കലാപരിപാടികളും സംബന്ധിച്ച് ചർച്ച നടന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും പുതിയ പുരോഗതികളും സമാജം ഗ്രൂപ്പിൽ ഇടാമെന്ന് വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ അറിയിച്ചു. ക്ഷേമനിധിയുടെ സുഗമമായ നടത്തിപ്പിന് ഓരോ ഏരിയ കോഡിനേറ്റർമാരെ നിശ്ചയിച്ചു. സ്വാദിഷ്ടമായ ചായ സൽക്കാരത്തിന് ശേഷം ശ്രീ ബാലചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *