തിരുവനന്തപുരം ശാഖ 2023 ആഗസ്റ്റ് മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ആഗസ്റ്റ് മാസ കുടുംബസംഗമം ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 AMനു ഇടപ്പഴഞ്ഞിയിലെ മയൂഖം, എസ്ആർഎ-178, ശ്രീ. ടി.പി രാമൻകുട്ടി, ശ്രീമതി ഗീത ആർ.കുട്ടി ദമ്പതിമാരുടെ വസതിയിൽ വെച്ച് നടന്നു.

മായങ്കയുടെയും മാളവികയുടെയും പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആതിഥേൻ ശ്രീ ടി പി രാമൻകുട്ടി അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

കർക്കടകത്തിൽ രാമായണ മാസമാചരിക്കുന്നതിന്റെ ഭാഗമായി ശ്രീമതി ശ്രീദേവി പിഷാരടി രാമായണ പാരായണവും ശ്രീമതി പദ്മാവതി പിഷാരസ്യർ രാമായണ കഥയെപ്പറ്റിയും പ്രഭാഷണം നടത്തി.

കഴിഞ്ഞ മാസം അന്തരിച്ച ശാഖാ അംഗങ്ങളുടെ സ്മരണയിൽ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മരിച്ചവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചു.

ട്രഷറർ ശ്രീ പി പി അനൂപ് നമ്മുടെ ശാഖയുടെ ഏപ്രിൽ യോഗ റിപ്പോർട്ടും കണക്കുകളും വിശദാംശങ്ങളും അവതരിപ്പിച്ചു.

തുടർന്ന് ദർശന ഹരീഷിന്റെ സംസ്‌കൃത ശ്ലോകവും , ശ്രീകാന്ത് ആർ എസ് ചലച്ചിത്ര ഗാനങ്ങളും ആലപിച്ചു. തുടർന്ന് വിസ്മയ് ഹരീഷ് കീബോർഡ് വായിച്ചു.

പെൻഷൻ ഫണ്ട് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ നോട്ടീസിന്റെ വിശദാംശങ്ങൾ പ്രസിഡണ്ട് ജഗദീഷ് അംഗങ്ങളോട് ഉദാരമായി സംഭാവന ചെയ്യാനുള്ള അഭ്യർത്ഥനയോടെ നൽകി.

ക്ഷേമനിധിയുടെ ആറാമത്തെയും ഏഴാമത്തെയും നറുക്കെടുപ്പ് നടന്നു.

തിരുവനന്തപുരം ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 17-ന് ഞായറാഴ്ച എൻഎസ്എസ് കരയോഗം പാൽക്കുളങ്ങര ഹാളിൽ (പ്രൊഫ. അച്യുതൻ പിള്ള ഹാൾ), പുത്തൻ റോഡ് (പേട്ട-പാൽക്കുളങ്ങര-ചെമ്പകശ്ശേരി-വെസ്റ്റ് ഫോർട്ട് റോഡ്) നടത്തുവാൻ നിശ്ചയിച്ചു.

യോഗത്തിനും തുടർന്നുള്ള ഉച്ചഭക്ഷണത്തിനും ആതിഥേയത്വം വഹിച്ച ശ്രീ ടി പി രാമൻകുട്ടിക്കും ശ്രീമതി ഗീത ആർ കുട്ടിക്കും ഹരീഷ് ആർ നന്ദി പറഞ്ഞു.

0

Leave a Reply

Your email address will not be published. Required fields are marked *