ഇരിങ്ങാലക്കുട ശാഖ 2023 ആഗസ്റ്റ് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 19-8-23 ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് മായാ സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി മായാ സുന്ദരേശ്വരന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സുന്ദരേശ്വരൻ യോഗത്തിന് എത്തി ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, കുടാതെ ഇരിങ്ങാലക്കുട ശാഖയുടെ സജീവ പ്രവർത്തകനും മുബൈയ് ശാഖയുടെ മുൻകാല പ്രവർത്തകരിൽ ഒരാളുമായ താണ്ണിശ്ശേരി മോഹനൻ പിഷാരോടിക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഉപക്രമ ഭാഷണത്തിൽ താണ്ണിശ്ശേരി മോഹനൻ പിഷാരോടിയുടെ ശാഖയിലെ പ്രവർത്തനങ്ങളെ എടുത്ത് പറഞ്ഞു. നല്ലൊരു സാമുദായിക പ്രവർത്തകനെയാണ് ശാഖയ്ക്ക് നഷ്ടമായതെന്നും പറഞ്ഞു. സംസ്ക്കാര ചടങ്ങിലും , മറ്റും ശാഖാ മെംബർമാർ കൂടുതൽ പങ്കെടുത്ത് ആദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു.

ആഗസ്റ്റ് മാസത്തിലെ തുളസീദളം ഓണപതിപ്പിൽ ഇരിങ്ങാലക്കുട ശാഖയുടെ ഓണാംശസകൾ ആയി വന്ന Full Page clour ഫോട്ടോ വളരെ നന്നായിരുന്നതായി യോഗത്തിന് എത്തിയവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവാർഡിന്റെ പരിഗണനക്കു കിട്ടിയ അപേക്ഷകൾ പരിശോധിച്ച് വേണ്ട നടപടിക്രമങ്ങൾ ചെയ്ത് PE&WS സെക്രട്ടറിക്ക് അയച്ചു കൊടുത്തതായി സെക്രട്ടറി യോഗത്തെ അറിയിച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ഉം ട്രഷറർ കെ.പി. മോഹൻ ദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി. സെപതംബർ രണ്ടാമത്തെ വാരത്തിൽ ശാഖയിലെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഒരു ദിവസത്തെ ഉല്ലാസയാത്ര സൈലന്റ്‌വാലിയിലേക്ക് (പാലക്കാട് ജില്ല)ഇരിങ്ങാലക്കുട Ksrtc Bus Book ചെയ്ത് പോകുവാനും തീരുമാനമായി. ksrtc ഇരിങ്ങാലക്കുട station in charge അറിയിക്കുന്നതനുസരിച്ച് മെംബർമാരെ ഉല്ലാസ യാത്രയുടെ എല്ലാ വിവരങ്ങളും യഥാസമയം അറിയിക്കുവാൻ യോഗം സെകട്ടറിയെ ചുമതലപ്പെടുത്തി. PET 2000 പെൻഷൻ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ ചെയ്തു തന്നവർക്ക് പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ മെംബർമാർ PET പെൻഷൻ ഫണ്ടി ലേക്ക് സംഭാവാന ചെയ്യുവാൻ മുന്നോട്ട് വരണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു .

ക്ഷേമനിധി നടത്തി.

മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർ ക്കും പ്രത്യേകിച്ച് മീറ്റിങ്ങിന് വേണ്ട സൗകര്യം ചെയ്ത് തന്ന മായാ സുന്ദരേശ്വരൻ കുടുംബത്തിനും വി.പി. രാധാകൃഷണൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30. മണിക്ക് അവസാനിച്ചു
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

1+

Leave a Reply

Your email address will not be published. Required fields are marked *