ചെന്നൈ ശാഖ 2023 ജൂലൈ മാസ യോഗം

ചെന്നൈ ശാഖയുടെ ജൂലൈ മാസ യോഗം 30-07-23നു അമ്പത്തൂരിലുള്ള ശ്രീ പീതാംബരന്റെ ഭവനത്തിൽ വെച്ച് കൂടി.

ഗൃഹനാഥൻ പീതാംബരനും സഹധർമ്മിണി മംഗളം പീതാംബരനും ചേർന്ന് യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

അംഗങ്ങൾ ഒത്തു ചേർന്നുള്ള ഒരു രാമായണ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു.

സെക്രട്ടറി കഴിഞ്ഞ യോഗ ശേഷമുള്ള ശാഖ പ്രവർത്തനങ്ങൾ വിവരിക്കുകയും ശാഖയുടെ എക്കാലത്തെയും വിലപ്പെട്ട പ്രവർത്തകരിൽ ഒരാളായിരുന്ന മാലതി പിഷാരസ്യാരുടെ വിയോഗം ചെന്നൈ ശാഖക്ക് വലിയൊരു നഷ്ടമാണെന്നും പറയുകയും അവരുടെ ആത്മശാന്തിക്കായി എല്ലാവരും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

ശാഖയിലെ മുതിർന്ന അംഗങ്ങളായ മുൻ പ്രസിഡണ്ട് ശ്രീ കരുണാകര പിഷാരോടിയേയും സഹധർമ്മിണി നളിനി പിഷാരസ്യാരെയും സ്നേഹോപഹാരം നൽകി ആദരിച്ചു.

തുടർന്ന് ട്രഷറർ അജിത്ത് ചെന്നൈ ശാഖയുടെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സെപ്റ്റംബർ മാസത്തെ യോഗം എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഓണാഘോഷമായി നടത്താനും തീരുമാനിച്ചു.

തുടർന്ന് അംഗങ്ങൾ എല്ലാവരും ചേർന്ന് തമ്പോല കളിച്ചു, വിജയികൾക്ക് വൈസ് പ്രസിഡണ്ട് രാമദാസ് സമ്മാനങ്ങൾ നൽകി.

ശ്രീ ജയരാജിന്റെ നന്ദി പ്രകടനത്തോടുകൂടി യോഗം പരിവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *