എറണാകുളം ശാഖ 2023 ജൂലൈ മാസ യോഗം

എറണാകുളം ശാഖയുടെ ജൂലൈ മാസത്തിലെ യോഗം ജൂലൈ 11 ഞായറാഴ്ച 3PMനു കാണിനാട് ശ്രീ M P സോമൻ്റെ വസതിയിൽ വെച്ച് നടന്നു. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥ ശ്രീമതി രാജേശ്വരി സോമൻ ഭദ്രദീപം കൊളുത്തി. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ M P സോമൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷം മുതൽ എറണാകുളം ശാഖ അംഗങ്ങളാണ് ശ്രീ എം പി സോമനും കുടുംബവും. BARCയിൽ (Baba Atomic Research Centre) നിന്ന് Scientific Officer ആയി വിരമിച്ച അദ്ദേഹം ഇപ്പോൾ കാണിനാട് വിശ്രമജീവിതം നയിക്കുന്നു. തന്റെ ഔദ്യോഗിക കാലയളവിൽ ഭൂരിഭാഗവും മുംബൈയിൽ ചിലവിട്ട, അദ്ദേഹം മുംബൈ ശാഖയിലെ ഒരു സജീവ അംഗമായിരുന്നു എന്ന് സെക്രട്ടറി എല്ലാവരെയും അറിയിച്ചു.

തുടർന്ന് കഴിഞ്ഞ മാസം സമുദായത്തിൽ നമ്മെ വിട്ടു പോയവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കി.

ശാഖയുടെ ഓണാഘോഷം സെ്റ്റംബർ 10 ഞായറാഴ്ച രാവിലെ 9 മുതൽ 4 വരെ നടത്താം എന്ന് തീരുമാനിച്ചു. സ്ഥലവും വിഭവങ്ങൾ ആരൊക്കെ എന്തൊക്കെ കൊണ്ടുവരും എന്ന തീരുമാനം അടുത്ത മാസത്തെ യോഗത്തിലേക്ക് മാറ്റിവെച്ചു.

തുടർന്ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ റൂം എടുക്കുന്നവർക്ക് ദർശനം സുഗമമായി നടത്തുവാനുള്ള സാഹചര്യം ഒരുക്കിയാൽ അത് ഗസ്റ്റ് ഹൗസിന്റെ വികസനത്തിന് കാരണമാകുമെന്നും റൂം എടുത്തവർ പിന്നെയും വരികയും മറ്റുള്ളവരോട് നല്ല അഭിപ്രായം പറഞ്ഞു കൊടുക്കുകയും ചെയ്യും എന്നു ശ്രീ രാകേഷ് മോഹനും, രഘു ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. ഗസ്റ്റ് ഹൗസിൻ്റെ പേരിലും ലോഗോയിലും വ്യത്യാസം വരുത്തുന്നതും പൊതു ജനങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾ മാറുന്നതിനു ഗുണകരമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ശാഖയുടെയും കേന്ദ്രത്തിൻ്റെയും വിദ്യാഭ്യാസ അവാർഡ്, സ്കോളർഷിപ്പുകൾ, ചികിത്സ ധനസഹായം എന്നിവയുടെ അപേക്ഷകൾ എത്രയും വേഗം തന്നെ സെക്രട്ടറിയെ ഏല്പിക്കാവുന്നതാണെന്ന് അറിയിച്ചു. കഴകം ഇൻഷുറൻസ് പുതുക്കാനുള്ള സമയം ആയെന്നും അതിനാൽ ഇൻഷുറൻസുള്ള 12 പേരുടെ അടുത്ത് നിന്ന് പുതുക്കുവാനുള്ള തുക (100 രൂപ) ജൂലായ് 15 – നുള്ളിൽ സമാഹരിക്കുമെന്നും അറിയിച്ചു.

തുടർന്ന് കലാമണ്ഡലം പദ്മനാഭൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പിനും കേന്ദ്ര ഗവൺമെൻ്റ് ൻ്റെ കഥകളിക്കുള്ള CCRT (Centre For Cultural and Research Training) ജൂനിയർ സ്കോളർഷിപ്പിനും അർഹനായ മാസ്റ്റർ വിഷ്ണുദത്തിനെ ശാഖ അനുമോദിച്ചു. മാസ്റ്റർ വിഷ്ണുദത്ത് കൈലാസപുരം പിഷാരത്ത് ശ്രീ ഹരികുമാറിൻ്റേയും മഹാദേവമംഗലം പിഷാരത്ത് Dr. ശാലിനി ഹരികുമാറിന്റെയും മകനാണ്.

പിഷാരടി സമാജം തൃശൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭാഗവത സപ്താഹവും കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർകിടകം – 1 മുതൽ അദ്ധ്യാത്മരാമായണം ആരംഭിക്കുന്നു എന്നും കഴിയുന്നത്ര താല്പര്യമുള്ള എല്ലാ അംഗങ്ങളും ഗൂഗിൾ ഫോം പൂരിപ്പിച്ച് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. യുവചൈതന്യം ഓണാഘോഷം 2023 – ന് പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോം പൂരിപ്പിച്ച് കൊടുക്കുവാനും പറഞ്ഞു.

ക്ഷേമനിധിയിൽ ഇതുവരെ 60 പേരാണ് ചേർന്നിരിക്കുന്നത് എന്നും 75 പേരോളം ആയാലെ ആരംഭിക്കാൻ സാധിക്കുള്ളു എന്നും, താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് സെക്രട്ടറിയെ അറിയിക്കണം എന്നും പറഞ്ഞു.

തുടർന്ന് സ്വാദിഷ്ടമായ ചായ സൽക്കാരത്തോടെയും ശ്രീ ബാലചന്ദ്രൻ്റെ കൃതജ്ഞതയോടെയും, ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തതോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *