ചൊവ്വര ശാഖ 2023 ജൂലൈ മാസ യോഗം

ശാഖയുടെ ജൂലൈ മാസ യോഗം 23/07/23നു 3.30PMന് നായത്തോട് ശ്രീ വേണുദാസിന്റെ വസതി, കിഴക്കേ പിഷാരത്ത് വെച്ചു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ ആദിദേവ്, അമൽദേവ്, ശ്രീഹരി, കുമാരി ശ്രീദേവി എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ വേണുദാസ് സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട് സെക്രട്ടറി ശ്രീ വിജയൻ വായിച്ചതു യോഗം പാസ്സാക്കി.

കഴിഞ്ഞ മാസം പറഞ്ഞ ക്ഷേമനിധി ഈ മാസം തുടങ്ങുവാൻ തീരുമാനിച്ചു. കേന്ദ്രത്തിലെ അവാർഡു കൾക്കുള്ള അപേക്ഷകൾ ഉടനെ അയക്കുവാൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ശാഖയിൽ നിന്നും കൊടുക്കുന്ന അവാർഡിന്റെ പരസ്യം അടുത്ത മാസം ദളത്തിൽ കൊടുക്കുവാനും തീരുമാനിച്ചു. തുടർന്ന് കുമാരി ശ്രീദേവി നല്ലൊരു നൃത്തം അവതരിപ്പിച്ചു, മാസ്റ്റർ ആദിദേവും ശ്രീഹരിയും നല്ലൊരു ഗാനവും.

അടുത്ത മാസത്തെ യോഗം 15/8/23 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് നായത്തോട് ശ്രീ ഗോപകുമാറിന്റെ വസതിയിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ K. P. രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

One thought on “ചൊവ്വര ശാഖ 2023 ജൂലൈ മാസ യോഗം

  1. ചൊവ്വര ശാഖയുടെജൂലൈമാസത്തെമീറ്റിംഗ് വളര ഉപയോഗപ്രദ മായ രീതിയിൽ നടത്താൻ റഹായിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾപറഞ്ഞുകൊള്ളുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *