ഇരിങ്ങാലക്കുട ശാഖ 2023 ജൂലായ് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ജൂലായ് മാസത്തെ കുടുംബയോഗം 21-07-23, വെളിയാഴ്ച 3 PMനു ബാലകൃഷണ പിഷാരോടി ( ചന്ദ്രിക) എന്നിവരുടെ വസതിയായ അജ്ഞലിയിൽ വെച്ച് കൂടി.

ശ്രീമതി ചന്ദ്രിക ബാലകൃഷണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഭാഷണത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാമായണ പാരായണത്തിൽ ശാഖയിൽ നിന്നും കൂടുതൽ മെംബർമാർ പങ്കെടുക്കണമെന്ന് ആഭ്യർത്ഥിച്ചു. ശാഖയിലെ വിദ്യാഭ്യാസ അവാർഡും, പാരിതോഷികവും ലഭിച്ച കുട്ടികളെ അഭിനന്ദിച്ചു. ആസ്ഥാന മന്ദിരത്തിൽ ഇപ്പോൾ നടക്കുന്ന സപ്താഹത്തിനും, എല്ലാവരും പങ്കെടുക്കണം എന്നും അഭ്യർത്ഥിച്ചു.

ആഗസ്റ്റ് മാസത്തിലെ തുളസീദളം ഓണപ്പതിപ്പിൽ ഇരിങ്ങാലക്കുട ശാഖ ഒരു Full Page പരസ്യം(ഓണാംശസകൾ ) കൊടുക്കുവാൻ തീരുമാനിച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻ ദാസിന്റെ അഭാവത്തിൽ രാജൻ പിഷാരോടി തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
ശാഖയിൽ നിന്നും 2022-23 കാലഘട്ടത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോപിക ഗോപകുമാറിനും(10th Std), Degree യിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീതു മുകുന്ദനും ക്യാഷ് അവാർഡും, പാരിതോഷികവും നൽകി ആദരിച്ചു.

സെപ്തംബർ ആദ്യ വാരത്തിൽ ശാഖയിലെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഒരു ദിവസത്തെ ഉല്ലാസയാത്രയെ പറ്റി ചർച്ച ചെയ്യുകയും സ്ഥലങ്ങൾ അന്വേഷിച്ച് ഒരു തീരുമാനം എടുക്കുവാൻ യോഗം സെകട്ടറിയെ ചുമതലപ്പെടുത്തി. ശാഖാ എല്ലാ വർഷവും ചെയ്ത് വരുന്ന ചാരിറ്റിയുടെ കാര്യങ്ങളുമായി മുന്നോട്ട് പ്രവൃത്തിക്കുവാൻ യോഗം സെക്രട്ടറിയെയും, ട്രഷററെയും ചുമതലപ്പെടുത്തി.

2023 – ലെ കേന്ദ്ര അവാർഡുകൾ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവക്കുള്ള അപേഷകൾ ശാഖയിലെ പരീക്ഷകൾ പാസ്സായ കുട്ടികൾ ആഗസ്റ്റ് 5-ാം തിയ്യതിക്കുള്ളിൽ അപേക്ഷ വെള്ള കടലാസിൽ എഴുതി അറ്റസ്റ്റ് ചെയ്ത മാർക്ക് ഷീറ്റ് സഹിതം( 2 കോപ്പി) സെക്രട്ടറിക്ക് അയച്ചു തന്നാൽ തുടർ നടപടികൾ ചെയ്യുന്നതാണ്. PET 2000 പെൻഷൻ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ ചെയ്തു തരുവാൻ സെക്രട്ടറി യോഗത്തിന് എത്തിയവരോടും, മറ്റ് ശാഖാ മെംബർമാരോടും, കുടുംബാംഗങ്ങളോടും അഭ്യർത്ഥിച്ചു.

ക്ഷേമനിധി നടത്തി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് യോഗത്തിന് വേണ്ട സൗകര്യം ചെയ്ത് തന്ന ബാലകൃഷണൻ, ചന്ദ്രിക കുടുംബത്തിനും വി.പി. മുകുന്ദൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30നു സമാപിച്ചു.
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ.

0

Leave a Reply

Your email address will not be published. Required fields are marked *