കോട്ടയം ശാഖ 2023 ജൂലൈ മാസ യോഗം

 

കോട്ടയം ശാഖയുടെ ജൂലൈ മാസത്തെ യോഗം 09-07-23 നു മണർകാട് ശ്രീ ചക്രപാണി പിഷാരടിയുടെ
ഭവനമായ അമ്പാടിയിൽ വെച്ചു നടന്നു. ശ്രീമതി നിർമ്മല പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ശ്രീ A.P.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ ഓണാഘോഷത്തിൽ
എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് യോഗം പാസ്സാക്കി.

യോഗതീരുമാനങ്ങൾ:
1) ഓണാഘോഷം സെപ്റ്റംബർ 10 നു ഏറ്റുമാനൂർ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

2) ഭവന സന്ദർശന പരിപാടി (ശാഖ അംഗങ്ങളുടെ സെൻസസ് എടുക്കുവാനും വരിസംഖ്യ കുടിശ്ശിക പിരിക്കുവാനും) ജൂലൈ 16 നു തുടങ്ങുവാൻ തീരുമാനമായി.

3) കഴക പ്രവൃത്തി ചെയ്യുന്നർക്കുള്ള accident insurance policy യിൽ പുതിയതായി രണ്ടു അംഗങ്ങളെ കൂടി ഉൾപ്പെടുത്തി – ഇവരുടെ വിവരങ്ങളും പ്രീമിയം തുകയും (7 അംഗങ്ങളുടെയും) കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ഏല്പിച്ചു.

4) ശാഖ നൽകുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ജൂലൈ 31നു മുമ്പായി ശാഖ സെക്രട്ടറിക്കു അയച്ചു കൊടുക്കേണ്ടതാണ്.

5) കേന്ദ്രം നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ തുളസീദളത്തിൽ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് അനുസൃതമായി ഓഗസ്റ് 15 നു മുമ്പ്‌ PE&WS സെക്രട്ടറിക്കു അയച്ചു കൊടുക്കേണ്ടതാണ്.

അടുത്ത മാസത്തെ യോഗം 6.8.23 നു പയ്യപ്പാടി വത്സല പിഷാരസ്യാരുടെ വസതിയായ ആനന്ദ സദനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. കൃഷ്ണ പിഷാരടിയുടെ കൃതഞ്ജതയോടെ യോഗം അവസാനിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *