കൊടകര ശാഖ 2023 ജൂലൈ മാസ യോഗം

കൊടകര ശാഖയുടെ 2022-23 വർഷത്തെ വിദ്യാഭ്യാസ/കലാ/സാംസ്കാരിക പ്രോത്സാഹനത്തിന്റെ ഭാഗമായി സമാദരവും 2023 ജൂലൈ യിലെ മാസയോഗവും 23.07.2023 ഞായറാഴ്ച  2.30PM ന് പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു.

സീത നാരായണൻറെ പ്രാർത്ഥനക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർക്കും ശാഖ അംഗം കൂട്ടാല പിഷാരത്ത് സരസ്വതി പിഷാരസ്യാർ അടക്കമുള്ള സമാജം അംഗങ്ങൾക്കും അനുശോചനം നേർന്നു.

ശ്രീ രാജൻ സിത്താര സ്വാഗതം ആശംസിച്ചു. പിഷാരോടി സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരോടി ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തി സംസാരിച്ചു. അനുഗ്രഹീത കലാകാരനും മേളകലാ ആക്കാദമി സുവർണ്ണ മുദ്രക്ക് അർഹനുമായ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടി, മോഹിനിയാട്ടം റാങ്ക് ജേതാവ് RLV ഹരിത മണികണ്ഠൻ എന്നിവരെയും, പുതു തലമുറയിലെ നാടക – സിനിമ കലാകാരനായ വിഷ്ണു രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ അഭാവത്തിലും ആദരിച്ച് ശാഖയുടെ ഉപഹാരങ്ങൾ നൽകി. വിദ്യാഭ്യാസ അവാർഡ് ജേതാക്കൾക്ക് അനുമോദന പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന സഹായം വിതരണം ചെയ്തു.

സെക്രട്ടറി രാമചന്ദ്രൻ ടി പി, ട്രഷറർ ടി ആർ ജയൻ എന്നിവർ റിപ്പോർട്ട്‌ – കണക്ക് അവതരണം നടത്തി. 2023 സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച ഓണാഘോഷവും വിനോദയാത്രയും സംയുക്തമായി ചെയ്യാൻ ശ്രമം നടത്തുന്നതിന് തീരുമാനിച്ചു. ഹരികൃഷ്ണൻ പിഷാരോടി, ജയശ്രീ രാജൻ, സീത നാരായണൻ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. ക്ഷേമനിധി ലേലത്തിനും ഫോട്ടോ സെഷനും ശേഷം രമ്യ രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത മാസത്തെ യോഗം 2023 ഓഗസ്റ്റ് 20 ഞായറാഴ്ച 3 മണിക്ക് ആളൂർ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്റെ ഭവനത്തിൽ ചേരുന്നതിന് തീരുമാനിച്ചു.

യോഗം 5 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *