ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം

ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ) ചേർന്ന് പാരായണത്തിന് നേതൃത്വം നൽകി. ശാഖയിലെ വനിതാ അംഗങ്ങൾ പാരായണത്തിൽ പങ്കെടുത്തു. പാരായണത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ശാഖാ ചെയ്ത് കൊടുത്തു. വൈകീട്ട് അഞ്ചര മണിയോടെ നാരായണീയ പാരായണം സമംഗളം പര്യവസാനിച്ചു. സെക്രട്ടറി ഇരിങ്ങാലക്കുട ശാഖ 1+

"ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം"

മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം

ശാഖയുടെ 2023 ഡിസംബർ മാസ യോഗം 11-12-23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വെച്ചു നടന്നു. വനിതാ വിഭാഗം രക്ഷാധികാരി നാരായണി കുട്ടി പിഷാരസ്യാർ നില വിളക്ക് കൊളുത്തി ശാഖാ യോഗം ആരംഭിച്ചു. സെക്രട്ടറി എത്തി ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. വേണുഗോപാൽ കരുവാരകുണ്ട് പ്രാർത്ഥനയോടെ നാരായണീയ പാരായണം നിർവ്വഹിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ ശാഖാ പരിധിയിൽ അന്തരിച്ച ടി.പി ഉണ്ണികൃഷ്ണ പിഷാരോടി, ശാഖാ അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തകയുമായ മഞ്ജുളയുടെ അമ്മ ലളിതാംബിക പിഷാരസ്യാർ തുടങ്ങിയവർക്കും ശാഖ അനുശോചനം രേഖപ്പെടുത്തി. ജില്ല യുവജനോത്സവത്തിൽ അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാലൂർ വടക്കെ പിഷാരത്ത് ജയന്റെയും…

"മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം"

മുംബൈ ശാഖ വാർഷികാഘോഷം 2023

പിഷാരോടി സമാജം മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷം 2023 ഡിസംബർ 10 ഞായറാഴ്ച ഡോംബിവ്‌ലി സർവേശ് ഹാളിൽ വെച്ച് നടന്നു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 9.30 ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ശ്രീ രഘുപതിയുടെ സ്വാഗതപ്രസംഗത്തെ തുടർന്ന് മുഖ്യാതിഥി, സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ. ആർ ഹരികൃഷ്ണ പിഷാരോടിയും ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയും ശാഖയിലെ ഒരു മുതിർന്ന അംഗം ശ്രീ ടി യു പിഷാരോടിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പരിപാടികൾ നിയന്ത്രിക്കുന്നതിനായി ശ്രീമതി അനിത ശ്രീനാഥിനേയും ശ്രീ അഭിനവ് രവിയേയും സെക്രട്ടറി ശ്രീ മണിപ്രസാദ് ക്ഷണിച്ചു. കുമാരി ആര്യ ശശി…

"മുംബൈ ശാഖ വാർഷികാഘോഷം 2023"

കൊടകര ശാഖ ശബരിമല തീർത്ഥാടനം

കൊടകര ശാഖയിൽ നിന്നും മുൻ വർഷം പോലെ നവംബർ 19-21 ദിവസങ്ങളിലായി ശബരിമല തീർത്ഥാടനം നടത്തി. കൂടുതൽ പേരെ പ്രതീക്ഷിച്ചെങ്കിലും സ്വാമിമാരുടെ എണ്ണം അല്പം കുറവായിരുന്നു. എങ്കിലും ഒരു മനസ്സോടെ മല ചവിട്ടാൻ ഉറച്ചു. കോടാലി, മാങ്കുറ്റിപ്പാടം, ആളൂർ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ കെട്ടുനിറച്ച് ഇരുപതാം തീയതി പുലർച്ചെ അഞ്ചു മണിയോടെ യാത്ര ആരംഭിച്ചു. ഗുരുസ്വാമിയായി ആളൂർ കൃഷ്ണൻകുട്ടി ചേട്ടനും ഏറ്റവും ചെറിയ കന്നിസ്വാമിയായി നിവേദ് രാംകുമാറും, മാളികപ്പുറം അമേയ അരുണും കൂടി 12 പേരായിരുന്നു സംഘത്തിൽ. മിനി ബസിൽ യാത്ര. ആദ്യം തൃപ്പൂണിത്തുറ പൂർണ്ണ ത്രയേശനെ വണങ്ങി. തുടർന്ന് ചോറ്റാനിക്കര അമ്മയെ സർവ്വാഭരണ വിഭൂഷിതയായി ദർശിച്ചു. സർവാഭീഷ്ടദായികയുടെ വര പ്രസാദം നേടി സംഘം മുന്നോട്ട്…

"കൊടകര ശാഖ ശബരിമല തീർത്ഥാടനം"

തിരുവനന്തപുരം ശാഖ 2023 നവംബർ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം ശ്രീ ജഗദീഷ് ചന്ദ്രപിഷാരോടിയുടെ കുടുംബ വീടും, ശ്രീ . ബാബു രാജേന്ദ്രൻ്റെ വസതിയും ആയ പിരപ്പൻകോട് ശ്യാമളലയതിൽ വെച്ച് നവംബർ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യായാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ. ബാബു രാജേന്ദ്രൻ്റെ മകൻ, ശ്രീ. നവനീത് യോഗത്തെ സ്വാഗതം ചെയ്യുകയും കൂടുതൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഉള്ള ആവശവും മുന്നോട്ട് വെച്ചു. പ്രസിഡണ്ട് ശ്രീ ജഗദീഷ് ഓണാഘോഷത്തിൻ്റെ റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ശ്രീ അനൂപ് വരവ് ചെലവ് റിപ്പോർട്ട് അവതരിപ്പിച്ചു. 50,000 രൂപ സ്ഥിരനിക്ഷേപം പലിശ സഹിതം PPTDT യിൽ നിന്ന് തിരിച്ചു ചോദിക്കാൻ യോഗം ഐകകണ്‌ഠേന തീരുമാനിച്ചു.…

"തിരുവനന്തപുരം ശാഖ 2023 നവംബർ മാസ യോഗം"

ചൊവ്വര ശാഖ നവംബർ മാസ യോഗം

ശാഖയുടെ നവംബർ മാസത്തെ യോഗം 26/11/23 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആലുവ തോട്ടക്കാട്ടുകര ശ്രീ K. N. മധുവിന്റെ വസതിയായ അഞ്ജനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണ കുമാറിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി പദ്മിനി ഹരികൃഷ്ണന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. CUSAT അപകടത്തിൽ മരിച്ച കുട്ടികൾ, ശാഖാഗം ശ്രീമതി ലീല പിഷാരസ്യാർ (മേക്കാട് ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ മധു സന്നിഹിതരായ സ്വജനങ്ങളെ സ്വാഗതം ചെയ്തു. സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയ മാസ്റ്റർ ആദി കേശവ് (ചെങ്ങൽ ), Bachelor of Occupational Therappy…

"ചൊവ്വര ശാഖ നവംബർ മാസ യോഗം"

കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം

കോങ്ങാട് ശാഖയുടെ നവംബർ മാസത്തെയോഗം സമാജ മന്ദിരത്തിൽ വച്ച് 4-11-2023ന് 2PMനു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരിമാർ ആര്യ, ആർദ്ര, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി ഗോപാല പിഷാരടി പുരാണ പാരായണം നടത്തി. യോഗത്തിൽ വന്നു ചേർന്ന എല്ലാവർക്കും കെ പി അനിൽ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. നെല്ലംപാനി പിഷാരത്ത് ദേവകി പിഷാരസ്യർ, ഗോവിന്ദപുരം പിഷാരത്ത് ദേവരാജ് പിഷാരടി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഗീത കെപിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 0

"കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം"

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം 26-11-2023 ഞയറാഴ്ച 10.30AM നു ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. താഴെക്കൊടുത്ത പതിനാറ് പുതിയ അംഗങ്ങളുടെ ആജീവനാന്ത അംഗത്വ അപേക്ഷകൾ ലഭിച്ചത് യോഗം പരിശോധിച്ച് അംഗീകരിച്ചു. 1. Anusha K P – New Bombay 2. Mridula Pisharody – New Bombay 3. Kavya…

"മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം"

കൊടകര ശാഖ 2023 നവംബർ മാസ യോഗം

കൊടകര ശാഖയുടെ 2023 നവംബർ മാസത്തെ യോഗം 26-11-2023 ന് 3 PMന് ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രന്റെ കോടാലിയിലുള്ള ഭവനത്തിൽ വച്ച് നടന്നു. ശ്രീമതി ജയശ്രീ രാജന്റെ പ്രാർത്ഥനയോടെയും വനിതാ വിഭാഗത്തിന്റെ നാരായണീയ പാരായണത്തോടെയും യോഗം ആരംഭിച്ചു. ഈയിടെ നിര്യാതരായ നടുവിൽ പിഷാരത്ത് അപ്പു പിഷാരോടി, എക്സിക്യൂട്ടീവ് അംഗം രമ്യയുടെ പിതാവ് ഗോവിന്ദപുരം പിഷാരത്ത് ദേവരാജ പിഷാരോടി, മറ്റ് സമാജം അംഗങ്ങൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥ ശ്രീമതി ഗീത രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഒരു പൊതു യോഗത്തിലെന്ന പോലെ അംഗബലം കൊണ്ട് സമ്പുഷ്ടവും സന്തോഷപൂർണ്ണവുമായിരുന്നു യോഗം. പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തന പുരോഗതി,…

"കൊടകര ശാഖ 2023 നവംബർ മാസ യോഗം"