കൊടകര ശാഖ 2023 നവംബർ മാസ യോഗം

കൊടകര ശാഖയുടെ 2023 നവംബർ മാസത്തെ യോഗം 26-11-2023 ന് 3 PMന് ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രന്റെ കോടാലിയിലുള്ള ഭവനത്തിൽ വച്ച് നടന്നു. ശ്രീമതി ജയശ്രീ രാജന്റെ പ്രാർത്ഥനയോടെയും വനിതാ വിഭാഗത്തിന്റെ നാരായണീയ പാരായണത്തോടെയും യോഗം ആരംഭിച്ചു. ഈയിടെ നിര്യാതരായ നടുവിൽ പിഷാരത്ത് അപ്പു പിഷാരോടി, എക്സിക്യൂട്ടീവ് അംഗം രമ്യയുടെ പിതാവ് ഗോവിന്ദപുരം പിഷാരത്ത് ദേവരാജ പിഷാരോടി, മറ്റ് സമാജം അംഗങ്ങൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.

ഗൃഹനാഥ ശ്രീമതി ഗീത രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.

ഒരു പൊതു യോഗത്തിലെന്ന പോലെ അംഗബലം കൊണ്ട് സമ്പുഷ്ടവും സന്തോഷപൂർണ്ണവുമായിരുന്നു യോഗം. പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വരും കാല മുന്നൊരുക്കങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു. ഡിസംബർ അവസാനം നടക്കുന്ന ജ്യോതിർഗമയ പരിപാടിയിലേക്ക് പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
മുൻമാസം നടത്തിയ ഗാന്ധി ജയന്തി ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ആദിദേവ് പീയുഷിനു മുൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ കെ എ പിഷാരോടി ശാഖയുടെ പാരിതോഷികം നൽകി. എറണാകുളം ശാഖ സെക്രട്ടറി ശ്രീ എം സന്തോഷ്‌ കുമാറിന്റെ സാന്നിദ്ധ്യവും മറ്റു ശാഖകൾക്ക് കൊടകര ശാഖ മാതൃകയാണെന്ന വാക്കുകളും യോഗത്തെ ഏറെ സന്തോഷകരമാക്കി.

നവംബർ മൂന്നാം വാരത്തിൽ, മുൻ വർഷത്തെ പോലെ, ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല യാത്ര വിജയകരമായി പൂർത്തീകരിച്ചതിന്റെ സംഘാടനത്തിന് ഏവരും അഭിനന്ദനം നേർന്നു. ശ്രീ ഉണ്ണികൃഷ്ണൻ എം പി, അരുൺ കെ എന്നവർ ശബരിമല യാത്രയിലെ അനുഭവങ്ങൾ വിവരിച്ചു.

സെക്രട്ടറി ശ്രീ രാമചന്ദ്രൻ ടി പി ഒക്ടോബർ മാസ റിപ്പോർട്ടും, ഖജാൻജി ശ്രീ ടി ആർ ജയൻ കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനും, അല്ലാതെയുമായി, ഗൃഹ സന്ദർശനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. ഇത്‌ ഓരോ കുടുംബത്തിന്റെയും നിലവിലെ സ്ഥിതി അറിയുന്നതിനും, കൂട്ടായ്മ ഉറപ്പാക്കാനും സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി കേന്ദ്ര അറിയിപ്പുകൾ വിശദീകരിച്ചു. സമാജം അംഗങ്ങൾ നടത്തുന്ന വിവിധ തൊഴിൽ സംരംഭങ്ങൾ യോഗത്തിൽ വിവരിക്കാനും ആയതിനു പരമാവധി സഹകരണം അംഗങ്ങളിൽ നിന്നും ഉറപ്പാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

തുടർന്ന് ഫോട്ടോ സെഷന് ഹാളിൽ നിന്നും പുറത്തിറങ്ങിയവർ, ഏറ്റവും സന്തോഷത്തോടെ വട്ടമിട്ടു യോഗത്തിന്റെ രണ്ടാം ഭാഗം തുടർന്നു. 2024 ജനുവരി മാസത്തിൽ വിനോദയാത്ര സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ഡോക്ടർ എം പി രാജൻ ശിശുദിനം ആധാരമാക്കി നടത്തിയ ക്വിസിൽ ഏവരും ഉത്സാഹത്തോടെ പങ്കെടുത്തു. മാസ്റ്റർ ആദിദേവ് പീയുഷ് , അമേയ അരുൺ, അച്യുത് ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർമാസങ്ങളിൽ അതത്‌ മാസത്തെ വിശേഷങ്ങൾ മുഖ്യമായെടുത്ത് ഇത്‌ തുടരുന്നതിന് തീരുമാനിച്ചു. അമേയ അരുൺ, അരുൺ കെ എന്നിവരുടെ ഗാനം ഏറെ ഹൃദ്യമായി. യോഗം രണ്ട് വയസ്സുകാരൻ അഥർവ് ഉണ്ണികൃഷ്ണന്റെ പാലാപ്പള്ളി ഗാനം സഹർഷം ഏറ്റുവാങ്ങി. ആതിര സംഘം ഒന്ന് ചേർന്ന് പുതിയ പാട്ടിനു ചുവടുകൾ വച്ച് പരിശീലനത്തിന് ആരംഭം കുറിച്ചു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഗം നടത്തുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് അംഗങ്ങൾ മുന്നോട്ടുവന്നത് ഏറെ സന്തോഷകരമായി. അടുത്ത നാലു മാസത്തെ യോഗങ്ങൾ യഥാക്രമം എം പി നന്ദകുമാർ മാങ്കുറ്റിപ്പാടം (2023 ഡിസംബർ 17ന്) ഞായറാഴ്ച പകൽ 3 മണിക്ക്, കെ പി രാമനാഥൻ കാരൂർ, സുരേഷ് സി കെ,ചാലക്കുടി, ടി ആർ ജയൻ വരന്തരപ്പിള്ളി എന്നിവരുടെ ഭവനങ്ങളിൽ ചേരുന്നതിന് തീരുമാനിച്ചു.

ശ്രീ കെ പി മോഹനൻ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു, യോഗം വൈകുന്നേരം 5.30ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *