പാലക്കാട് ശാഖ 2023 നവംബർ മാസ യോഗം

പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 26-11-23 ന് 3PMനു സെക്രട്ടറി വി പി മുകുന്ദന്റെ ഭവനം, അനുഗ്രഹയിൽ വെച്ച് കൂടി. 35 ഓളം ശാഖ അംഗങ്ങൾ ഉത്സാഹത്തോടെ യോഗത്തിൽ പങ്കെടുത്തു.

സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്യുകയും സഹകരണത്തിന് നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ കാലയളവിൽ നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥ അടക്കമുള്ള വനിതാ മെമ്പർമാർ നാരായണീയം ഒന്നാം ദശകം ഭക്തിസാന്ദ്രമായി പാരായണം ചെയ്തു.

പ്രസിഡണ്ട് ശ്രീ എ.പി ഉണ്ണികൃഷ്ണൻ സദസ്സിനെ സംബോധന ചെയ്തു പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ചയ്ക്ക് വച്ചു. ഡിസംബർ 29/ 30 തീയതികളിൽ നടത്തുന്ന ജ്യോതിർഗമയ 2023 പരിപാടിയിൽ ശാഖയിൽ നിന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും ക്ലാസ് എടുക്കുവാൻ അംഗമായ ഡോക്ടർ സതി രാമചന്ദ്രൻ സന്നദ്ധത പ്രകടിപ്പിച്ചതായും അറിയിച്ചു. ശാഖയുടെ എല്ലാവിധ സഹകരണങ്ങളും ഉറപ്പുവരുത്താമെന്ന് ഏവരും സമ്മതിച്ചു. തുടർന്ന് സെക്രട്ടറി ശാഖാ പ്രവർത്തനങ്ങൾ വിവരിച്ചു .ജ്യോതിർഗമയ പരിപാടിയിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും അതെല്ലാം കുട്ടികൾക്ക് വളരെ പ്രയോജനകരങ്ങളായ വിഷയങ്ങൾ ആണെന്നും സദസ്സിനെ അറിയിച്ചു. എല്ലാവരും സഹകരിച്ച് കഴിയുന്നത്ര കുട്ടികളെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കാം എന്ന് തീരുമാനിച്ചു. ഗസ്റ്റ് ഹൗസിൽ നിക്ഷേപം നൽകിയിരുന്ന പല അംഗങ്ങൾക്കും സംഖ്യ തിരികെ ലഭിച്ചിരിക്കുന്നുവെന്നും അക്കാര്യത്തിൽ ശാഖയുടെ സംതൃപ്തി അറിയിച്ചു. പാലക്കാട് ശാഖയുടെ 23/ 24 വർഷത്തെ വരിസംഖ്യ മുഴുവനും പിരിച്ചതായും കേന്ദ്ര വിഹിതങ്ങൾ രണ്ടു ദിവത്തിനകം അടച്ചു തീർക്കുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു. രണ്ട് പുതിയ അംഗങ്ങളെ ചേർക്കാനും യോഗം തീരുമാനിച്ചു. ക്ഷേമനിധി നടത്തി .

ശ്രീ കെ ആർ രാമഭദ്രൻ പിഷാരടി സമുദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും, ഈ സമുദായത്തിന്റെ മഹത്വത്തെക്കുറിച്ചും സംസാരിച്ചു. സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃതം ശ്ലോകങ്ങൾ ഉദ്ധരിച്ച് അർത്ഥം വിവരിച്ചത് എല്ലാവർക്കും ഇഷ്ടമായി. മെമ്പർമാരുടെ അഭിപ്രായങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. അടുത്ത യോഗം ഡിസംബർ മൂന്നാമത്തെ ആഴ്ചയിൽ നടത്താമെന്നും സ്ഥലം പിന്നീട് അറിയിക്കാം എന്നും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം ആറു മണിക്ക് സമംഗളം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *