കല്ലുവഴി ബാബുവിന് കലാസാഗർ അവാർഡ്

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ കലാസാഗർ അവാർഡിൽ പഞ്ചവാദ്യ തിമില വിഭാഗത്തിൽ ശ്രീ കല്ലുവഴി ബാബു അവാർഡിന് അർഹനായി.

അവാർഡ് മെയ് 28 നു വൈകീട്ട് 5 മണിക്ക് കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.

അലനല്ലൂർ അയ്യപ്പൻ കാവിൽ പിഷാരത്തു കരുണാകര പിഷാരോടിയുടെയും കോങ്ങാട് കാവിൽ പിഷാരത്തു വിജയലക്ഷ്മി പിഷാരസ്യാരുടെയും മകനാണ് കല്ലുവഴി ശ്രീവിലാസിൽ താമസിക്കുന്ന ബാബു.

ഭാര്യ : സൗമ്യ ബാബു
മകൾ : പാർവതി

ശ്രീ ബാബുവിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

 

7+

6 thoughts on “കല്ലുവഴി ബാബുവിന് കലാസാഗർ അവാർഡ്

  1. മികച്ച കലാകാരന് കൂടുതൽ വേദികളും അംഗീകാരങ്ങളുടെ പൊൻതൂവലും ലഭിക്കട്ടെ . ഒരായിരം ആശംസകളും അഭിനന്ദനങ്ങളും . 🥰🥰

    0
  2. കല്ലുവഴി ബാബുവിന് അഭിനന്ദനങ്ങൾ 🌹🌹

    0

Leave a Reply

Your email address will not be published. Required fields are marked *