തുളസീദളം കെ പി നാരായണ പിഷാരോടി പ്രഥമ പുരസ്‌കാരം സി രാധാകൃഷ്ണന്

പിഷാരടി സമാജത്തിന്റെ മുഖപത്രമായ തുളസീദളം മാസിക ഏർപ്പെടുത്തിയ പ്രഥമ തുളസീദളം കെ പി നാരായണ പിഷാരടി പുരസ്കാരം പ്രശസ്ത സാഹിത്യകാരനായ ശ്രീ സി. രാധാകൃഷ്ണന്  സമർപ്പിക്കുന്നു.

11,111രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

അതോടൊപ്പം 2023-24 വർഷത്തിൽ തുളസീദളത്തിൽ പ്രസിദ്ധീകരിച്ചവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രചനകളുടെ സൃഷ്ടാക്കൾക്കുള്ള തുളസീദളം സർഗ്ഗ പ്രതിഭാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷാരോടിക്കും തുളസീദളം നവമുകുളം പുരസ്‌കാരം വിഷ്ണുദത്തിനും നൽകുന്നതാണ്.

 

2024 ജൂൺ 2 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 3.30 ന് തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകുന്നതാണ്.

എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ,

അവാർഡ് നിർണ്ണയ കമ്മിറ്റിക്ക് വേണ്ടി,

കെ പി ഗോപകുമാർ

(ജനറൽ സെക്രട്ടറി)

2+

Leave a Reply

Your email address will not be published. Required fields are marked *