മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം 26-11-2023 ഞയറാഴ്ച 10.30AM നു ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് ചേർന്നു.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

താഴെക്കൊടുത്ത പതിനാറ് പുതിയ അംഗങ്ങളുടെ ആജീവനാന്ത അംഗത്വ അപേക്ഷകൾ ലഭിച്ചത് യോഗം പരിശോധിച്ച് അംഗീകരിച്ചു.

1. Anusha K P – New Bombay
2. Mridula Pisharody – New Bombay
3. Kavya Anand – New Bombay
4. Nandita Arun Pisharody – New Bombay
5. Anagha Maniprasad – New Bombay
6. Nidhi Manojkumar – New Bombay
7. Akshara Prakash – New Bombay
8. Rajeswari Pramod – Dombivli
9. Sanjana Gopinathan – Dombivli
10. Suraj Gopinathan – Dombivli
11. Aathira Ajit Pisharody – New Bombay
12. Anchana Ajit Pisharody – New Bombay
13. Rohan Rajiv Pisharody – Kalwa Ghatkopar
14. Rahul Narayanan Sarodi – Kalwa Ghatkopar
15. Anushka Sanjay – Kalwa Ghatkopar
16. Sreelakshmi Rammohan – Dombivli

മുൻ അദ്ധ്യയന വർഷത്തെ ശാഖയിലെ വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ യോഗം പരിശോധിച്ച് അവാർഡ് നിർണ്ണയം നടത്തി. അവാർഡുകൾ വാർഷികാഘോഷ വേദിയിൽ വെച്ച് നൽകുന്നതിനായി തീരുമാനിച്ചു. അവാർഡ് ജേതാക്കളെ വിവരം അറിയിക്കാനും അവാർഡ് ഏർപ്പെടുത്തിയവരെ അവാർഡ് വിതരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാനും സെക്രട്ടയെ ചുമതലപ്പെടുത്തി.

2023ലെ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ യോഗത്തെ അറിയിച്ചു.

ശാഖയുടെ ഡയറക്ടറിയുടെ മുദ്രണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്രഷറർ ശ്രീ വി പി മുരളീധരൻ യോഗത്തെ അറിയിച്ചു. മുദ്രണ ചിലവിലേക്കായി കഴിയുന്നത്ര പരസ്യങ്ങൾ സ്വീകരിക്കുവാനും തീരുമാനിച്ചു. പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനം ഡിസംബർ 10, 2023 ന് നടക്കുന്ന വാർഷികാഘോഷ ദിവസം നടത്തുവാൻ തീരുമാനിച്ചു.

തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2 മണിയോടുകൂടി പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *