കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം

കോങ്ങാട് ശാഖയുടെ നവംബർ മാസത്തെയോഗം സമാജ മന്ദിരത്തിൽ വച്ച് 4-11-2023ന് 2PMനു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

കുമാരിമാർ ആര്യ, ആർദ്ര, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി ഗോപാല പിഷാരടി പുരാണ പാരായണം നടത്തി. യോഗത്തിൽ വന്നു ചേർന്ന എല്ലാവർക്കും കെ പി അനിൽ കൃഷ്ണൻ സ്വാഗതം ആശംസിച്ചു.

നെല്ലംപാനി പിഷാരത്ത് ദേവകി പിഷാരസ്യർ, ഗോവിന്ദപുരം പിഷാരത്ത് ദേവരാജ് പിഷാരടി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ഗീത കെപിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *