ചൊവ്വര ശാഖ നവംബർ മാസ യോഗം


ശാഖയുടെ നവംബർ മാസത്തെ യോഗം 26/11/23 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആലുവ തോട്ടക്കാട്ടുകര ശ്രീ K. N. മധുവിന്റെ വസതിയായ അഞ്ജനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണ കുമാറിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി പദ്മിനി ഹരികൃഷ്ണന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

CUSAT അപകടത്തിൽ മരിച്ച കുട്ടികൾ, ശാഖാഗം ശ്രീമതി ലീല പിഷാരസ്യാർ (മേക്കാട് ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ഗൃഹനാഥൻ ശ്രീ മധു സന്നിഹിതരായ സ്വജനങ്ങളെ സ്വാഗതം ചെയ്തു. സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയ മാസ്റ്റർ ആദി കേശവ് (ചെങ്ങൽ ), Bachelor of Occupational Therappy നേടിയ കുമാരി ലക്ഷ്മി രഘു എന്നിവരെ യോഗം അഭിനന്ദിച്ചു. ഒമ്പതാം ക്ലാസ്സിൽ ഉയർന്ന മാർക്കു നേടിയ പവിത്ര പിഷാരടിക്ക് (പ. കടുങ്ങല്ലൂർ ) പെരുവാരം രാധാകൃഷ്ണൻ പിഷാരോടി സ്മാരക വിദ്യാഭ്യാസ അവാർഡ്, ശാഖാ പ്രസിഡണ്ട് സമ്മാനിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരോടി ഡിസംബർ മാസത്തിൽ നടക്കുന്ന അമൃതംഗമയ 2023 പരിപാടിയുടെ കാര്യങ്ങൾ വിശദീകരിക്കുകയും കൂടുതൽ കുട്ടികളെ ശാഖയിൽ നിന്നും പങ്കെടുപ്പിക്കണം എന്നും പറഞ്ഞു. ഗുരുവായൂർ ഗസ്റ്റ് ഹൌസ് നന്നായി കൊണ്ടു നടക്കുന്ന പുതിയ ഭരണ സമിതിയെ യോഗം അനുമോദിച്ചു.

ക്ഷേമ നിധി നറുക്കെടുപ്പും നടത്തി.

അടുത്ത മാസത്തെ യോഗം 17/12/23 ഞായറാഴ്ച വൈകുന്നേരം 3.30ന് കാഞ്ഞൂർ തി രുനാരായണപുരം ശ്രീ സതീശന്റെ ഭവനമായ രാഗത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. ശ്രീ K. P. രവിയുടെ നന്ദിയോടെ യോഗം സമാപിച്ചു.

2+

One thought on “ചൊവ്വര ശാഖ നവംബർ മാസ യോഗം

  1. ചൊവ്വര ശാഖയുടെ നവമ്പർ മാസത്തെ മീറ്റിംഗ് നല്ല നിലയിൽ നടത്താൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *