ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം

ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ) ചേർന്ന് പാരായണത്തിന് നേതൃത്വം നൽകി. ശാഖയിലെ വനിതാ അംഗങ്ങൾ പാരായണത്തിൽ പങ്കെടുത്തു. പാരായണത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ശാഖാ ചെയ്ത് കൊടുത്തു.

വൈകീട്ട് അഞ്ചര മണിയോടെ നാരായണീയ പാരായണം സമംഗളം പര്യവസാനിച്ചു.

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

1+

Leave a Reply

Your email address will not be published. Required fields are marked *