മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം

ശാഖയുടെ 2023 ഡിസംബർ മാസ യോഗം 11-12-23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വെച്ചു നടന്നു.

വനിതാ വിഭാഗം രക്ഷാധികാരി നാരായണി കുട്ടി പിഷാരസ്യാർ നില വിളക്ക് കൊളുത്തി ശാഖാ യോഗം ആരംഭിച്ചു.

സെക്രട്ടറി എത്തി ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. വേണുഗോപാൽ കരുവാരകുണ്ട് പ്രാർത്ഥനയോടെ നാരായണീയ പാരായണം നിർവ്വഹിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ ശാഖാ പരിധിയിൽ അന്തരിച്ച ടി.പി ഉണ്ണികൃഷ്ണ പിഷാരോടി, ശാഖാ അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തകയുമായ മഞ്ജുളയുടെ അമ്മ ലളിതാംബിക പിഷാരസ്യാർ തുടങ്ങിയവർക്കും ശാഖ അനുശോചനം രേഖപ്പെടുത്തി.

ജില്ല യുവജനോത്സവത്തിൽ അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാലൂർ വടക്കെ പിഷാരത്ത് ജയന്റെയും കവിതയുടെയും മകൾ ശ്രേയയേ ശാഖ അനുമോദിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം ലഭിക്കട്ടേ എന്ന് ആശംസിച്ചു.

വരിസംഖ്യ പിരിവ് ഊർജ്ജിതമാക്കുവാനും സമുദായ ഉന്നമനത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുവാനും അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. സർക്കാർ ജോലികളിൽ എത്തിപ്പെട്ട് അധികാര സ്ഥാനങ്ങളിൽ പ്രവർത്തിച്ചാലെ നമുക്ക് സാമൂഹികമായ ഉയർച്ച ഉറപ്പു വരുത്താനാവു എന്നും അദ്ധ്യക്ഷൻ സൂചിപ്പിച്ചു. ഇതിനെല്ലാം ഉതകും വിധമാണ് കേന്ദ്ര സഹായത്തോടെ ഡിസംബർ 29, 30 തിയ്യതികളിൽ ഗുരുവായൂരിൽ വെച്ച് നടക്കുന്ന ജ്യോതിർഗ്ഗമയ എന്ന പരിപാടി. അതിൽ പരമാവധി കുട്ടികൾ പങ്കെടുക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

സെക്രട്ടറി വായിച്ച മുൻയോഗ റിപ്പോർട്ട് അംഗീകരിച്ചു. ട്രഷററുടെ അഭാവത്തിൽ കണക്കുകളുടെ ഏകദേശരൂപം സെക്രട്ടറി സഭയിൽ പറഞ്ഞെങ്കിലും അടുത്ത യോഗത്തിൽ ട്രഷറർ അവതരിപ്പിച്ചാൽ മതിയെന്ന് യോഗം തീരുമാനമെടുത്തു.

അടുത്ത യോഗം വിപുലമായി പ്രസാദസഭയായി ശാഖാ മന്ദിരത്തിൽ വെച്ച് നടത്തുന്നത് സംബന്ധിച്ച വിശദമായ രൂപരേഖ ജനറൽ കൺവീനർ എ ആർ ഉണ്ണി അവതരിപ്പിച്ചു. ആയതിന്റെ ആവശ്യവും പ്രസക്തിയും ചെയർമാൻ Dr. വാസുദേവൻ വിവരിച്ചു. രൂപരേഖ കൃത്യമായി തയ്യാറാക്കിയത് അംഗീകരിക്കുകയും പ്രോംഗ്രാം ചാർട്ട് നടപ്പിലാക്കാൻ സ്വാഗത സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. വിശദമായ ചർച്ചയിൽ, അജയൻ, വേണു മാഷ്, കരുണാകര പിഷാരോടി, ഗോപീ വിജയൻ, വേണു ഗോപാൽ തുടങ്ങിയവരും സജീവമായി പങ്കെടുത്തു. സമാജം ശാഖാ മന്ദിരത്തിന്റെ പണി ഭംഗിയായതായി യോഗം വിലയിരുത്തി. കരാറുകാരൻ കൊളത്തൂർ പുഷ്പരാജന് ഭാവുകങ്ങൾ നേർന്നു. പ്രവർത്തന സൗകര്യാർത്ഥം വിവിധ ഭാഗങ്ങളിലേക്കുള്ള സംഘങ്ങളെ തീരുമാനിച്ചു.

മഞ്ചേരി- വിളയിൽ- കരിക്കാട് ഭാഗത്തേക്ക് ഗോപി, കോട്ടക്കൽ ഭാഗം ഗോവിന്ദരാജൻ, കരുവാരക്കുണ്ട് -തുവ്വൂർ-നിലമ്പൂർ ഭാഗം   രാമകൃഷ്ണൻ, കൊളത്തൂർ- പാങ്ങ് ഭാഗം വേണു എ പി, പുലാമന്തോൾ- പാലൂർ- ചെറുകര- പെരുന്തൽമണ്ണ ഭാഗം കെ. പി. മുരളി

അടുത്ത ദിവസം തന്നെ സ്വാഗത സംഘം മീറ്റിങ്ങ് കൂടുവാനും തീരുമാനമായി.

ഗോവിന്ദരാജന്റെ നന്ദി പ്രകടനത്തോടെ യോഗം 5 മണിക്ക് സമാപിച്ചു

1+

Leave a Reply

Your email address will not be published. Required fields are marked *