ഗുരുവായൂർ ശാഖയുടെ മാർച്ച് മാസ ഭരണസമിതിയോഗം 10-03-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ ഭവനത്തിൽ കൂടി. ശ്രീമതി നിർമ്മലയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി ഏവർക്കും സ്വാഗതമാശംസിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി. തുടർന്ന് അദ്ധ്യക്ഷ ഗുരുവായൂർ ശാഖയുടെ വാർഷിക പൊതുയോഗം കൂടേണ്ടതിനെപ്പറ്റി അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വാർഷിക പൊതുയോഗം മാർച്ച് 31നു രാവിലെ 10 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ നടത്തുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.പൊതുയോഗത്തിൽ ശാഖയിലെ സീനിയർ മെമ്പർമാരെ(75 വയസ്സിന് മുകളിലുള്ളവരെ) ആദരിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഗുരുവായൂർ ദേവസ്വം അവാർഡ് ലഭിച്ച കൃഷ്ണകുമാറിനെ(കൃഷ്ണനാട്ടം സംഗീതം) ആദരിക്കുവാനും തീരുമാനിച്ചു. സെക്രട്ടറി മുൻ യോഗ…
"ഗുരുവായൂർ ശാഖ 2024 മാർച്ച് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 17-03-24ന് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണന്റെ ഭവനമായ ഉഷസിൽ വച്ച് നടന്നു. ശ്രീമതി ലേഖയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുടുംബനാഥൻ ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. അതി കഠിനമായ പാലക്കാടൻ ചൂടിലും 35 ഓളം പേർ പങ്കെടുത്തതിന് പ്രത്യേകം നന്ദി അറിയിച്ചു. പുരാണ പാരായണത്തിൽ ഗൃഹനാഥ ഇന്ദിര പിഷാരസ്യാരും പുത്രി ലേഖയും കൂടി നാരായണീയം കാളിയമർദ്ദനം പാരായണം ഭംഗിയായി നടത്തി. നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കേന്ദ്ര മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. എല്ലാവരുടെയും സഹകരണം എന്നും ഉണ്ടായിരിക്കണമെന്ന് പ്രത്യേകം…
"പാലക്കാട് ശാഖ 2024 മാർച്ച് മാസം യോഗം"കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 09-03-2024നു പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈൻ ആയി രാവിലെ 10 മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇരുപതോളം അംഗങ്ങൾ പങ്കെടുത്തു കണ്ണനൂർ പിഷാരത്തെ ശ്രീ കെ പി രവീന്ദ്രൻ പുരാണ പാരായണവും, ഭക്തി പ്രഭാഷണവും വളരെ നന്നായി നടത്തി. തുടർന്ന് ശ്രീ പ്രഭാകര പിഷാരടി എല്ലാവർക്കും സ്വാഗതം പറഞ്ഞു. മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെ( മകുടമണി ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ മെമ്പർഷിപ്പ് 30 ൽ നിന്ന് 50 രൂപയാകുന്നതും, തുളസീദളം വരിസംഖ്യ 150 രൂപയിൽ നിന്ന് 200 രൂപയാക്കി…
"കോങ്ങാട് ശാഖ 2024 മാർച്ച് മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ 2024 മാർച്ച് മാസത്തെ കുടുംബയോഗം 16/3/24, ശനിയാഴ്ച, 4.30PMനു കാറളം ശ്രീ വേണു ഗോപാലിൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ലത വേണു ഗോപാലിന്റ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ പുതുക്കിയ നിരക്കുകൾ( വരിസംഖ്യ, തുള സിദളം, & PEWS)എത്രയെന്ന് ശാഖാ മെംബർമാരെ അറിയിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ അംഗങ്ങൾക്ക് കിട്ടിയ അവാർഡുകൾക്കും , പുരസ്ക്കാരങ്ങൾക്കും ശാഖയുടെ…
"ഇരിങ്ങാലക്കുട ശാഖ 2024 മാർച്ച് മാസ യോഗം"വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 17-03-24ന് ലക്ഷമിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടിപി ഷാരത്തു വെച്ച് 3PMനു നടന്നു. ശ്രീമതി മായാമണിയുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ശ്രീ. എം.പി സന്തോഷ് സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ എ .പി. രാജൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ അംഗമായ പഴയന്നൂർ വടക്കൂട്ട് പിഷാരത്തെ ശ്രീ. ടി. ആർ. സുരേന്ദ്രന്റെ വിയോഗത്തിലും ഈയിടെ അന്തരിച്ച മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കൈക്കൊണ്ട തീരുമാനങ്ങളെ കുറിച്ച് വിശദമായി സംസാരിക്കുകയും, മെമ്പർഷിപ്പ് തുളസീദളം എന്നിവയുടെ വരിസംഖ്യ വ ർദ്ധനവിനെക്കുറിച്ച് സംസാരിക്കുകയും ചർച്ചയിൽ വിശദമായി സംസാരിക്കാം എന്ന്പറയുകയും ചെയ്തു. ശാഖയുടെ…
"വടക്കാഞ്ചേരി ശാഖ 2024 മാർച്ച് മാസ യോഗം"കൊടകര ശാഖയുടെ 2024 മാര്‍ച്ച് മാസത്തെ യോഗം 17.03.2024 ഞായറാഴ്ച 3PMന് ആളൂര്‍ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. വി. ശ്രീധരന്‍റെ ഭവനത്തില്‍ വച്ച് നടന്നു. ശ്രീമതി സീത നാരായണന്‍റെ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥ ശ്രീമതി ഉഷ ശ്രീധരന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡന്‍റ് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വാർഷിക ആഘോഷം എന്നിവ വിശദീകരിച്ച് സംസാരിച്ചു. മുന്‍ മാസങ്ങളിലെ ക്വസ് മത്സര വിജയികളായ രമ രാധാകൃഷ്ണന്‍, അനുപമ എ. കുമാര്‍ എന്നിവര്‍ ശാഖാ…
"കൊടകര ശാഖ 2024 മാര്‍ച്ച് മാസ യോഗം"മുംബൈ ശാഖയുടെ 439മത് ഭരണസമിതി യോഗം 17-03-2024നു 5PMനു വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്നു. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖാജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. സാമ്പത്തിക വർഷാന്ത്യത്തിൽ ആഗതമായ ബാങ്ക് അവധികൾ പ്രമാണിച്ച് ബാക്കിയുള്ള വരിസംഖ്യകൾ മാർച്ച് 23 നു മുമ്പായി തന്നെ സമാഹരിച്ച് കേന്ദ്രത്തിലേക്ക് നൽകുന്നതിന് ശ്രമിക്കേണ്ടതുണ്ടെന്ന് ഖാജാൻജി മേഖല മെമ്പർമാരെ ഓർമ്മപ്പെടുത്തി. ശ്രീമതി ശ്വേത ഗൗരവിന്റെ ആജീവനാന്ത അംഗത്വ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. ശ്രീ വി പി നന്ദകുമാർ, ശ്രീമതി രഞ്ജു നന്ദകുമാർ എന്നിവരുടെ PE&WS…
"മുംബൈ ശാഖ 439മത് ഭരണസമിതി യോഗം"കോട്ടയം ശാഖയുടെ മാർച്ച് മാസ യോഗം 3നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ നടന്നു. സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ഫെബ്രുവരി 23 നു നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിന്റെ വിശദ വിവരങ്ങൾ അദ്ധ്യക്ഷൻ അവതരിപ്പിച്ചു. തുളസീദളത്തിന്റെ വരിസംഖ്യ 50 രൂപ കൂടിയ വിവരം അറിയിച്ചു. എന്നാൽ, ശാഖ അംഗങ്ങൾ നൽകി വരുന്ന വരിസംഖ്യ (തുളസീദള വരിസംഖ്യ, കേന്ദ്ര അംഗത്വം, ശാഖ അംഗത്വം, PE&WS അംഗത്വം, ശാഖയുടെ മരണാന്ദര ഫണ്ട്, ശാഖയിലെ ഇതര ചിലവുകൾ ഉൾപ്പെടെ) തൽകാലം കൂട്ടേണ്ടതില്ലെന്നും ഇപ്പോൾ അംഗങ്ങൾ നൽകി വരുന്ന വരിസംഖ്യയിൽ നിന്നു തന്നെ തുളസീദളത്തിന്റെ കൂട്ടിയ…
"കോട്ടയം ശാഖ 2024 മാർച്ച് മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ യോഗം വിഡിയോകോൺഫറൻസ്( ഗുഗിൾ മീറ്റ് ) വഴി 26/02/24 ന് 7.30 PM ന് നടത്തി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥന യോടെ യോഗത്തിന് തുടക്കമായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റ് ഉള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദാരഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ തൻ്റെ ഭാഷണത്തിൽ കഴിഞ്ഞ 25/2/24 ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ അറിയിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ട് വന്ന ശേഷം ആയതിൻ്റെ കൂടുതൽ വിവരങ്ങൾ ശാഖാംഗങ്ങളെ അറിയിക്കുവാൻ തീരുമാനിച്ചു. സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച മുൻ യോഗ മിനിട്ട്സ് യോഗം പാസ്സാക്കി.…
"ഇരിങ്ങാലക്കുട ശാഖ 2024 ഫിബ്രുവരി മാസ യോഗം"മഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28-01-2024 ഞയറാഴ്ച ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വച്ച് വിപുലമായ ആഘോഷത്തോടെ ചേർന്നു. പുതുക്കിപ്പണിത ശാഖാ മന്ദിരത്തിലെ ആദ്യ പരിപാടിയായ “സ്മരണാഞ്ജലിയും സമാദരണവും” വിശേഷ പരിപാടിയിൽ ശാഖ പ്രസിഡണ്ട് ശ്രീ സി. പി രാമകൃഷ്ണൻ തുവ്വൂർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി അരുന്ധതി കൃഷ്ണയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ശാഖ സെക്രട്ടറി കെ.പി. മുരളി സ്വാഗതം പറഞ്ഞു. മൺമറഞ്ഞ സാരഥികളുടെ നിസ്വാർത്ഥ സേവനവും ദീർഘവീക്ഷണവുമാണ് സമാജം ഇന്നത്തെ ഈ നിലയിലെങ്കിലും പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിയത്. മുൻ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന സ്ഥലവും ശാഖാ മന്ദിരവും. അതുകൊണ്ടു തന്നെ പൂർവ്വ സ്മരികളായ മഹത് വ്യക്തികളെ സ്മരിക്കുകയും മുൻ പ്രവർത്തകരെ…
"മഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗവും സ്മരണാഞ്ജലിയും സമാദരണവും പരിപാടിയും"
Recent Comments