ഇരിങ്ങാലക്കുട ശാഖ 2024 മാർച്ച് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2024 മാർച്ച് മാസത്തെ കുടുംബയോഗം 16/3/24, ശനിയാഴ്ച, 4.30PMനു കാറളം ശ്രീ വേണു ഗോപാലിൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ലത വേണു ഗോപാലിന്റ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ പുതുക്കിയ നിരക്കുകൾ( വരിസംഖ്യ, തുള സിദളം, & PEWS)എത്രയെന്ന് ശാഖാ മെംബർമാരെ അറിയിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ അംഗങ്ങൾക്ക് കിട്ടിയ അവാർഡുകൾക്കും , പുരസ്ക്കാരങ്ങൾക്കും ശാഖയുടെ പേരിൽ പ്രസിഡണ്ട് നന്ദി രേഖപ്പെടുത്തി.സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

തുളസിദളം വിഷു പതിപ്പിന് ശാഖയുടെ ഒരു ഫുൾ പേജ് കളർ പരസ്യം കൊടുക്കുവാൻ തീരുമാനിച്ചു. ശാഖയുടെ 23 – 24 സാമ്പത്തിക വർഷത്തെ കണക്കുകൾ ശരിയാക്കി( ഓഡിറ്റ് ചെയ്ത്) അടുത്ത മാസം( ഏപ്രിൽ ) നടത്തുന്ന Executive കമ്മിറ്റിയിൽ Approval വാങ്ങിയ ശേഷം മെയ് മാസം തന്നെ കേന്ദ്രത്തിന് അയച്ചു കൊടുക്കുവാൻ ട്രഷററെ യോഗം ചുമതലപ്പെടുത്തി.

ശാഖയുടെ വാർഷികവും, ഓണാഘോഷവും 2024 സെപ്തംബർ മാസത്തിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
പുതിയ ക്ഷേമ നിധി ഏപ്രിൽ മാസം ആരംഭിക്കുന്നതാണ് എന്നും, അതിൻ്റെ വിവരങ്ങൾ ഏപ്രിൽ 1-ാം തിയ്യതി നോട്ടീസ് വഴി എല്ലാ ക്ഷേമ നിധി മെംബർമാരെ അറിയിക്കുന്നതാണെന്നും സെക്രട്ടറിയും , ട്രഷററും യോഗത്തെ അറിയിച്ചു. ശാഖയുടെ സഹായ നിധി ഫണ്ട് കലക്ഷൻ അധികം താമസിയാതെ പുനരാംഭിക്കുന്നതാണ് എന്ന് ട്രഷറർ അറിയിച്ചു.
വി.പി മുകുന്ദൻ്റെ നന്ദി പ്രകാശനത്തോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

1+

Leave a Reply

Your email address will not be published. Required fields are marked *