കോങ്ങാട് ശാഖ 2024 മാർച്ച് മാസ യോഗം

കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 09-03-2024നു പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈൻ ആയി രാവിലെ 10 മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇരുപതോളം അംഗങ്ങൾ പങ്കെടുത്തു
കണ്ണനൂർ പിഷാരത്തെ ശ്രീ കെ പി രവീന്ദ്രൻ പുരാണ പാരായണവും, ഭക്തി പ്രഭാഷണവും വളരെ നന്നായി നടത്തി.
തുടർന്ന് ശ്രീ പ്രഭാകര പിഷാരടി എല്ലാവർക്കും സ്വാഗതം പറഞ്ഞു. മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെ( മകുടമണി ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ പ്രസംഗത്തിൽ മെമ്പർഷിപ്പ് 30 ൽ നിന്ന് 50 രൂപയാകുന്നതും, തുളസീദളം വരിസംഖ്യ 150 രൂപയിൽ നിന്ന് 200 രൂപയാക്കി ഉയർത്തിയതും പ്രസിഡണ്ട് അറിയിച്ചു.
ട്രഷറർ ചന്ദ്രശേഖരൻകണക്കും സെക്രട്ടറി ഗീത റിപ്പോർട്ടും വായിച്ചത് യോഗം അംഗീകരിച്ച് പാസാക്കി
എംപി ഹരിദാസന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു

2+

Leave a Reply

Your email address will not be published. Required fields are marked *