പാലക്കാട് ശാഖ 2024 മാർച്ച് മാസം യോഗം

പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 17-03-24ന് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണന്റെ ഭവനമായ ഉഷസിൽ വച്ച് നടന്നു. ശ്രീമതി ലേഖയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുടുംബനാഥൻ ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. അതി കഠിനമായ പാലക്കാടൻ ചൂടിലും 35 ഓളം പേർ പങ്കെടുത്തതിന് പ്രത്യേകം നന്ദി അറിയിച്ചു. പുരാണ പാരായണത്തിൽ ഗൃഹനാഥ ഇന്ദിര പിഷാരസ്യാരും പുത്രി ലേഖയും കൂടി നാരായണീയം കാളിയമർദ്ദനം പാരായണം ഭംഗിയായി നടത്തി.

നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കേന്ദ്ര മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. എല്ലാവരുടെയും സഹകരണം എന്നും ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു. അടുത്ത മൂന്നു മാസങ്ങളിൽ യോഗം ഓൺലൈൻ ആയി നടത്തുന്നതായിരിക്കും എന്ന്  അറിയിച്ചു. സെക്രട്ടറി ശാഖാ പ്രവർത്തനങ്ങൾ വിവരിച്ചു. ശാഖ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും, സെക്രട്ടറിയും കേന്ദ്ര ഭരണസമിതിയോഗത്തിൽ  പങ്കെടുത്തെന്നും,  തുളസീദളം, PE&WS, സമാജം മെമ്പർഷിപ്പ് എന്നിവയുടെ വാർഷിക സംഖ്യയിൽ വർദ്ധനവ് വരുത്തി എന്ന തീരുമാനം സദസ്സിനെ അറിയിച്ചു. തദനുസൃതമായി ശാഖയിലും 24-25 വർഷം മുതൽ  വർദ്ധനവ് അനിവാര്യമായിരിക്കുന്നു എന്നറിയിച്ചതിനെ യോഗം അംഗീകരിച്ചു.   ശാഖയിലെ ഒരു മെമ്പർക്ക് കേന്ദ്രം അനുവദിച്ച ധനസഹായം ശാഖയിലെ മുതിർന്ന ഒരു മെമ്പറെ കൊണ്ട് അവർക്ക് കൈമാറി. ക്ഷേമനിധി ജൂലൈ മാസത്തിൽ അവസാനിക്കുമെന്നും പുതിയ ക്ഷേമനിധി ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കാം എന്നും ഏവരും അഭിപ്രായപ്പെട്ടു.

ക്ഷേമനിധി നടത്തി.

ശ്രീ M P രാമചന്ദ്രൻ സുഭാഷിതം പരിപാടിയിൽ പതിവുപോലെ സംസ്കൃത ശ്ലോകം ഉദ്ധരിച്ച് സാരാംശം വിവരിച്ചു. ജീവിതത്തിൽ നടപ്പാക്കേണ്ട നല്ല വശങ്ങളെക്കുറിച്ച് വിവരിച്ചത് ഏവർക്കും ഇഷ്ടമായി. ശാഖയിലെ കുട്ടികൾക്കായി പെയിൻറിങ് പോലെയുള്ള ഒരു ദിവസത്തെ പരിപാടി ആസൂത്രണം ചെയ്യുവാൻ തീരുമാനിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്താമെന്ന് പലരും അഭിപ്രായപ്പെട്ടു. പൂർണ്ണരൂപം പിന്നീട് അറിയിക്കാം എന്നും ഏവരും സമ്മതിച്ചു.ശ്രീ A. രാമചന്ദ്രൻ ഒരു ഹിന്ദി പാട്ട് പാടി . ശ്രീമതി കുമാരി ബാലകൃഷ്ണൻ ഒരു മലയാള സിനിമ ഗാനo ആലപിച്ചത് രസകരമായിരുന്നു. ശ്രീമതി നന്ദിനി പിഷാരസ്യാർ തന്റെ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കുട്ടിക്കാല ഓർമ്മകൾ വിശദീകരിച്ച് പറഞ്ഞു. ഏവരെയും അവനവൻറെ ബാല്യകാലത്തെ സ്മരണകളെ ഉണർത്തുന്നതായിരുന്നു നർമ്മരസം കലർന്ന വിവരണം. സദസ്സിൽ ഏവരും അത് ആസ്വദിച്ചു. എം പി രാമചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം ആറുമണിക്ക് സമംഗളം പര്യവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *