വടക്കാഞ്ചേരി ശാഖ 2024 മാർച്ച് മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 17-03-24ന് ലക്ഷമിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടിപി ഷാരത്തു വെച്ച് 3PMനു നടന്നു. ശ്രീമതി മായാമണിയുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ശ്രീ. എം.പി സന്തോഷ് സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ എ .പി. രാജൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ അംഗമായ പഴയന്നൂർ വടക്കൂട്ട് പിഷാരത്തെ ശ്രീ. ടി. ആർ. സുരേന്ദ്രന്റെ വിയോഗത്തിലും ഈയിടെ അന്തരിച്ച മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കൈക്കൊണ്ട തീരുമാനങ്ങളെ കുറിച്ച് വിശദമായി സംസാരിക്കുകയും, മെമ്പർഷിപ്പ് തുളസീദളം എന്നിവയുടെ വരിസംഖ്യ വ ർദ്ധനവിനെക്കുറിച്ച് സംസാരിക്കുകയും ചർച്ചയിൽ വിശദമായി സംസാരിക്കാം എന്ന്പറയുകയും ചെയ്തു. ശാഖയുടെ നേതൃത്വത്തിൽ ഒരു തീർത്ഥയാത്ര നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാം എന്നുംപറഞ്ഞു. ശാഖാ അദ്ധ്യക്ഷന്റെ പ്രസംഗത്തിൽ പറഞ്ഞപ്രകാരം മെമ്പർഷിപ്പ്, തുളസീദളം എന്നിവയുടെ വരിസംഖ്യകളുടെ വർദ്ധനയെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ആയത് അംഗീകരിക്കുകയും ചെയ്തു. തീർത്ഥയാത്രയെക്കുറിച്ചും പോകേണ്ട സ്ഥലത്തെ കുറിച്ചും വിശദമായി ചർച്ചചെയ്യുകയും ചർച്ചയ്ക്ക് ഒടുവിൽ ഒരു തിരുപ്പതി യാത്ര തീരുമാനിക്കുകയും അതിനായി ശ്രീ ഉണ്ണികൃഷ്ണനെ (ജോയിന്റ് സെക്രട്ടറി)ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീ വി പി ഗോപിനാഥന്റെ(ശാഖാ വൈസ്പ്രസിഡന്റ് )നന്ദി പ്രകടനത്തോടെ യോഗം 5 മണിക്ക് സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *