കൊടകര ശാഖ 2024 മാര്‍ച്ച് മാസ യോഗം

കൊടകര ശാഖയുടെ 2024 മാര്‍ച്ച് മാസത്തെ യോഗം 17.03.2024 ഞായറാഴ്ച 3PMന് ആളൂര്‍ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. വി. ശ്രീധരന്‍റെ ഭവനത്തില്‍ വച്ച് നടന്നു. ശ്രീമതി സീത നാരായണന്‍റെ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥ ശ്രീമതി ഉഷ ശ്രീധരന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ശാഖ പ്രസിഡന്‍റ് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വാർഷിക ആഘോഷം എന്നിവ വിശദീകരിച്ച് സംസാരിച്ചു.

മുന്‍ മാസങ്ങളിലെ ക്വസ് മത്സര വിജയികളായ രമ രാധാകൃഷ്ണന്‍, അനുപമ എ. കുമാര്‍ എന്നിവര്‍ ശാഖാ പ്രസിഡണ്ടില്‍ നിന്നും രാമചന്ദ്രന്‍ ടി.പി. മുന്‍ കേന്ദ്ര പ്രസിഡണ്ടും ശാഖയിലെ മുതിര്‍ന്ന അംഗവുമായ ശ്രീ. കെ.എ. പിഷാരോടിയില്‍ നിന്നും പാരിതോഷികം ഏറ്റു വാങ്ങി.

22.2.24 ന് ഗുരുവായൂര്‍ ക്ഷേത്രത്തിൽ തിരുവാതിര അവതരിപ്പിച്ച ആതിര സംഘത്തിന് പ്രത്യേക അനുമോദനം നല്‍കി.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനകേന്ദ്രത്തില്‍ നിന്നും കേരള നടനം കോഴ്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീമതി കാര്‍ത്തിക ഗിരീഷിനെ അഭിനന്ദിച്ചു.

ശാഖയുടെ വാര്‍ഷികാഘോഷം വിഷുദിന ആഘോഷത്തോടെ ഏപ്രില്‍ 14 ഞായറാഴ്ച ചേരുന്നതിനുള്ള തീരുമാനം ഉറപ്പിച്ചും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങളുടെ ചുമതല താഴെ പറയും പ്രകാരം നല്‍കുകയും ചെയ്തു.
ഭക്ഷണം – ഹാള്‍ അനുബന്ധ സൌകര്യം – ശ്രീ രാധാകൃഷ്ണന്‍ കോടാലി, ശ്രീ രാജന്‍ എം.പി. കോടാലി, ശ്രീ കൃഷ്ണന്‍ കാരൂര്‍, ശ്രീ ജയന്‍ കോടാലി

കലാപരിപാടികള്‍ – ശ്രീമതി ജയ രാജന്‍ കോടാലി, ശ്രീമതി ബീന ജയന്‍ കോടാലി, ശ്രീമതി സീത നാരായണന്‍ കാരൂര്‍, ശ്രീമതി കാര്‍ത്തിക ഗിരീഷ് പോട്ട , ശ്രീ മോഹനന്‍ കെ.പി. വരന്തരപ്പിള്ളി

ക്രോഡീകരണം – ശ്രീ. സി.പി. രാമചന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ ടി.പി., ശ്രീ ടി. ആര്‍. ജയന്‍ , ശ്രീ രാജന്‍ സിത്താര

വാര്‍ഷികത്തിന് ഏവരുടേയും പൂര്‍ണ്ണ സഹകരണം സാമ്പത്തികമായും, സാന്നിദ്ധ്യമായും ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

സെക്രട്ടറി ശ്രീ രാമചന്ദ്രൻ ടി പി അവതരിപ്പിച്ച ഫെബ്രുവരി മാസ റിപ്പോർട്ടും, കണക്കും വിശദീകരണങ്ങള്‍ക്കും സ്പഷ്ടീകരണങ്ങള്‍ക്കും ശേഷം യോഗം അംഗീകരിച്ചു. ശാഖ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിന്‍റെ ആദ്യ സമയത്ത് നൽകിയ സ്ഥിരനിക്ഷേപം മടക്കി ലഭിച്ചത് യോഗം വരവ് വെച്ച് അംഗീകരിച്ചു.

2024-25 മുതലുള്ള കേന്ദ്രത്തിലേക്കുള്ള വിഹിതങ്ങളുടെ വര്‍ദ്ധനവ് യോഗം ചര്‍ച്ച ചെയ്തു. ശാഖയുടെ ബജറ്റ് പരിശോധിച്ച് ഉചിതമായി ക്രമീകരണം ഉറപ്പ് വരുത്തി തുക അംഗങ്ങളില്‍ നിന്നും ലഭ്യമാക്കുന്നതിനും, കേന്ദ്ര വിഹിതം നിലവിലെ പോലെ കുടിശ്ശിക ഇല്ലാതെ നൽകുന്നതിനും തീരുമാനിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വരിസംഖ്യ പിരിവ് ഏതാനും ചില ഗൃഹങ്ങളൊഴിച്ച് പൂര്‍ത്തീകരിച്ചത് വിലയിരുത്തി. തീര്‍ത്തും സഹകരിക്കാത്ത കുടുംബങ്ങളുണെങ്കിലും പരമാവധി ഒഴിവാക്കാതെ വിവിധ ഇടപെടലുകളിലൂടെ അവരെ കൂടി നമ്മോട് ചേര്‍ക്കുന്നതിന് പരിശ്രമിക്കുന്നതിന് ഏവരുടേയും സഹകരണം ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.

ഗുഹ സന്ദര്‍ശനങ്ങള്‍ക്കായി തീരുമാനിച്ച ഗ്രൂപ്പുകള്‍ വാര്‍ഷിക ആഘോഷ അറിയിപ്പ് നേരിട്ട് എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതിനും തീരുമാനിച്ചു.

തുടർന്നുള്ള ഫോട്ടോ സെഷൻ ശ്രീജിത്ത് ഹരിഹരന്‍ മനോഹരമാക്കി.

ഡോ.എം.പി. രാജന്‍റെ നേതൃത്വത്തില്‍ വനിത ദിനം അടക്കമുള്ള മാര്‍ച്ച് മാസവും മറ്റ് പൊതു വിഷയങ്ങളും ആധാരമാക്കി നടത്തിയ ക്വിസ് രസകരവും വിജ്ഞാനപ്രദവും ആയി. കുട്ടിത്തം മനസ്സിലുറപ്പിച്ച് മത്സര ബുദ്ധിയോടെ ഏവരും പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ശ്രീമതി രമ രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.

അടുത്ത മാസത്തെ യോഗം വാര്‍ഷിക പൊതുയോഗമായി 2024 ഏപ്രില്‍ 14 ഞായറാഴ്ച പകൽ 10 മുതല്‍ 5 വരെ കോടാലി വ്യാപാരി വ്യവസായി ഭവന്‍ ഹാളില്‍ ചേരുന്നതിന് തീരുമാനിച്ചു. ശാഖ അംഗം കൂടിയായ പ്രശസ്ത സീരിയല്‍ താരം ശ്രീ. അരുണ്‍ രാഘവന്‍ ഉദ്ഘാടകനും, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബി വിശിഷ്ടാതിഥിയുമാകുന്ന വാര്‍ഷികാഘോഷത്തിലേക്ക് കേന്ദ്ര പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം തീരുമാനിച്ചു.

ശ്രീ ടി.പി. വേണുഗോപാലിന്‍റെ ഹൃദ്യമായ നന്ദി പ്രകടനത്തോടെ യോഗം വൈകുന്നേരം 5.10ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *