മുംബൈ ശാഖ 439മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 439മത് ഭരണസമിതി യോഗം 17-03-2024നു 5PMനു വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്നു.

ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖാജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. സാമ്പത്തിക വർഷാന്ത്യത്തിൽ ആഗതമായ ബാങ്ക് അവധികൾ പ്രമാണിച്ച് ബാക്കിയുള്ള വരിസംഖ്യകൾ മാർച്ച് 23 നു മുമ്പായി തന്നെ സമാഹരിച്ച് കേന്ദ്രത്തിലേക്ക് നൽകുന്നതിന് ശ്രമിക്കേണ്ടതുണ്ടെന്ന് ഖാജാൻജി മേഖല മെമ്പർമാരെ ഓർമ്മപ്പെടുത്തി.

ശ്രീമതി ശ്വേത ഗൗരവിന്റെ ആജീവനാന്ത അംഗത്വ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. ശ്രീ വി പി നന്ദകുമാർ, ശ്രീമതി രഞ്ജു നന്ദകുമാർ എന്നിവരുടെ PE&WS ആജീവനാന്ത അംഗത്വ അപേക്ഷകളും യോഗം അംഗീകരിച്ച് കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കേന്ദ്രം കഴിഞ്ഞ കേന്ദ്ര ഭരണസമിതി യോഗത്തിൽ നടപ്പാക്കിയ PE&WS വാർഷിക വരിസംഖ്യ വർദ്ധനയും(30 ൽ നിന്നും 50രൂപ) , തുളസീദളം വാർഷിക വരിസംഖ്യ വർദ്ധനയും(150 ൽ നിന്നും 200 രൂപ) ഖജാൻജി യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അടുത്ത വർഷം മുതൽ അത് പ്രാബല്യത്തിൽ വരുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.

അടുത്ത യോഗം മെയ് 5 നു ശ്രീ വി പി മുരളീധരന്റെ വസതിയിൽ ചേരുന്നതിനു തീരുമാനിച്ച് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *