മഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗവും സ്മരണാഞ്ജലിയും സമാദരണവും പരിപാടിയും

മഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28-01-2024 ഞയറാഴ്ച ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വച്ച് വിപുലമായ ആഘോഷത്തോടെ ചേർന്നു.

പുതുക്കിപ്പണിത ശാഖാ മന്ദിരത്തിലെ ആദ്യ പരിപാടിയായ “സ്മരണാഞ്ജലിയും സമാദരണവും” വിശേഷ പരിപാടിയിൽ ശാഖ പ്രസിഡണ്ട് ശ്രീ സി. പി രാമകൃഷ്ണൻ തുവ്വൂർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി അരുന്ധതി കൃഷ്ണയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ശാഖ സെക്രട്ടറി കെ.പി. മുരളി സ്വാഗതം പറഞ്ഞു.

മൺമറഞ്ഞ സാരഥികളുടെ നിസ്വാർത്ഥ സേവനവും ദീർഘവീക്ഷണവുമാണ് സമാജം ഇന്നത്തെ ഈ നിലയിലെങ്കിലും പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിയത്. മുൻ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന സ്ഥലവും ശാഖാ മന്ദിരവും. അതുകൊണ്ടു തന്നെ പൂർവ്വ സ്മരികളായ മഹത് വ്യക്തികളെ സ്മരിക്കുകയും മുൻ പ്രവർത്തകരെ ആദരിക്കുകയും ചെയ്യുന്നത് അനിവാര്യമാണ് എന്ന് സ്വാഗതപ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു.

തുടർന്ന് അദ്ധ്യക്ഷൻ തന്റെ പ്രസംഗത്തിൽ ഈ കാലഘട്ടത്തിൽ സമാജത്തിന്റെ പ്രസക്തിയെ പറ്റിയും അതിന്റെ ആവശ്യകതയെ പറ്റിയും സവിസ്തരം പ്രതിപാദിക്കുകയും ചെയ്തു.

ആമുഖ ഭാഷണത്തിൽ Dr. വി എം വാസുദേവൻ കാലത്തിന്റെ ശോച്യാവസ്ഥ മൂലമാണോ, അതോ സമാജ സേവനത്തിന്റെ ഗുണ ലഭ്യതയുടെ അറിവില്ലായ്മ മൂലമാണോ എന്ന സംശയത്തോടെ സമാജ പ്രവർത്തനത്തിന്റെ മന്ദഗതിയെ പറ്റി സൂചിപ്പിച്ചു. വിവാഹം മുറ്റു ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ ഉള്ളതു കൊണ്ടാവാം അംഗ സഖ്യ കുറഞ്ഞത് എന്ന ആശങ്കയും അറിയിച്ചു. എന്നിരുന്നാലും ഒരു സംസ്കാരത്തിന്റെ ശേഷിപ്പിന് ഈ കൂട്ടായ്മ ആവശ്യമെന്നും ആ ദീർഘദർശനത്തിന്റെ പ്രതിഫലമാണ് ഇന്ന് നാം ഈ സംഘടനയിലൂടെയെങ്കിലും നിലനിർത്താൻ സാധിക്കുന്നതെന്നും പറയുകയും, മൺ മറഞ്ഞ മുഴുവൻ പേരെയും സ്മരിക്കുകയും, ഇന്നും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന മുതിർന്ന പ്രവർത്തകരെ വേദിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ബഹു. കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി ഭദ്രദീപം തെളിയിച്ച് സ്മരണാഞ്ജലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ശാഖാ പ്രസിഡണ്ട്മാരായിരുന്ന പി.ആർ പിഷാരോടി, ഡോ. സി. കെ. ഉണ്ണി, ടി. പി. ബി. പിഷാരോടി എന്നിവരുടെ ഫോട്ടോ ശാഖാ മന്ദിരത്തിൽ കേന്ദ്ര പ്രസിഡണ്ട് അനാച്ഛദനം ചെയ്തു. മുൻഗാമികളുടെ കുടുംബങ്ങളും കേന്ദ്ര, ശാഖാ ഭാരവാഹികളും ഈ ധന്യ നിമിഷത്തിന് സാക്ഷിയായി.

മഞ്ചേരി ശാഖയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളേയും സജീവ ഇടപെടലുകളെ പറ്റിയും കേന്ദ്ര പ്രസിഡണ്ട് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കേന്ദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ പറ്റി അദ്ദേഹം വിശദീകരിച്ചു. യുവാക്കളും യുവതികളും വിദ്യാർത്ഥികളും സമാജത്തിന്റെ ആവശ്യകത മനസ്സിലാക്കി മുന്നോട്ട് വരണമെങ്കിൽ ആധുനിക കാലഘട്ടത്തിന് ആവശ്യമായ സംവാദം, പരസ്പര സഹായ സന്നദ്ധത, അടുത്ത തലമുറയിലേക്ക് നമ്മുടെ സംസ്കാരം പകർന്നു നൽകൽ എന്നിവയിലൂടെ സമുദായത്തെ നിലനിർത്താൻ സാധിക്കണം, അതിന് ഉതകുന്ന പ്രവർത്തനങ്ങൾ ( സഹവാസ ക്യാമ്പ്, സെമിനാറുകൾ) നടത്തുവാൻ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അതിന് മഞ്ചേരി ശാഖയുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു

പിന്നീട് നിര്യാതരായ മുൻ പ്രവർത്തകർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സ്മരണാഞ്ജലി പത്രം അവരുടെ ബന്ധുക്കൾക്ക് PE&WS സെക്രട്ടറി നൽകി. നിലവിലെ മുതിർന്ന അംഗങ്ങളെ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി, Dr. പി ബി രാംകുമാർ, Dr. വി എം വാസുദേവൻ തുടങ്ങിയവർ സമാജത്തിനുവേണ്ടി ആദര പത്രവും പൊന്നാടയും നൽകി ആദരിച്ചു.

പി. ആർ പിഷാരോടിക്കു വേണ്ടി മകൻ രാമകൃഷ്ണൻ, മരുമകൻ മുൻ സമാജം ജന. സെക്രട്ടറി ശ്രീ സി. പി. അച്യുതൻ എന്നിവർ ചേർന്ന് മരണാനന്തര ബഹുമതി ഏറ്റുവാങ്ങി. ശ്രീ സി.പി. അച്ചുതൻ ഈ സത് പ്രവർത്തിക്ക് നന്ദിയും മഞ്ചേരി ശാഖക്ക് ആശംസയും അറിയിച്ചു.

Dr. സി. കെ. ഉണ്ണിക്കു വേണ്ടി സഹോദരി രാധ പിഷാരസ്യാർ ഏറ്റുവാങ്ങി.

വി.കെ പിഷാരോടിക്കു വേണ്ടി മകൻ മുൻ മഞ്ചേരി ശാഖാ പ്രസിഡണ്ട് ശ്രീ അശോകൻ കരുവമ്പ്രം ഏറ്റുവാങ്ങി.

എ. പി. ഉണ്ണികൃഷ്ണപിഷാരോടിക്കു വേണ്ടി മരുമകൻ സുരേഷ ബാബു വിളയിൽ, എ. രാധാകൃഷ്ണ പിഷാരോടിക്ക് പത്നി രാധ പിഷാരസ്യാർ, കെ. പി അച്ചുത പിഷാരോടി കോങ്ങാട് – മക്കൾ, പേരക്കുട്ടികൾ – രവി കെ പി, മുരളി കെ പി, പേരക്കുട്ടികൾ എന്നിവരും ഏറ്റുവാങ്ങി.

വി പി ദേവകി പിഷാരസ്യാർക്കു വേണ്ടി മകൾ ശോഭ ചെറുകര സ്മരണാഞ്ജലി പത്രവും അംഗവസ്ത്രവും ഏറ്റുവാങ്ങി.

വി.പി സുകുമാരനു വേണ്ടി ഭാര്യ സുഭദ്ര സ്മാരക പത്രം ഏറ്റുവാങ്ങി. മുതിർന്ന പ്രവർത്തകരെ ആദരിച്ചു.

പുത്തൂർ പ്രഭാകര പിഷാരോടിക്കു വേണ്ടി മരുമകൻ എ പി വേണുഗോപാൽ സ്മരണാഞ്ജലി പത്രം ഏറ്റുവാങ്ങി. മുൻ പ്രസിഡണ്ടും കേന്ദ്ര വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീ സി.പി ബാലകൃഷ്ണ പിഷാരോടി, മുൻ സെക്രട്ടറി ശ്രീ കെ. പി നാരായണ പിഷാരോടി, എ നാരായണിക്കുട്ടി പിഷാരസ്യാർ, ഇന്ദിരാ ദാമോദരൻ, എ പി ദാമോദര പിഷാരോടി, തൃക്കണ്ടിയൂർ, അശോക പിഷാരോടി എന്നിവരെ സമാദര പത്രവും പൊന്നാടയും നൽകി ആദരിച്ചു. കൂടാതെ എത്തിചേരാൻ സാധിക്കാത്തവരേയും അസാന്നിധ്യം കൊണ്ടു തന്നെ സാന്നിധ്യമായി മാറിയ ശ്രീ കെ.പി ഗോപാല പിഷാരോടി, ശ്രീ എ. പി രാമകൃഷ്ണ പിഷാരോടി എന്നിവരെയും അനുമോദിച്ചു. എത്തിചേരാൻ സാധിക്കാത്തവർക്ക് മറ്റൊരവസരത്തിൽ ആദരം അർപ്പിക്കുമെന്നും ഡോ. വാസുദേവൻ അറിയിച്ചു.

ചെവ്വര ശാഖാ അംഗവും മുൻ PE&WS സെക്രട്ടറിയുമായ ശ്രീ വി.പി മധു ചടങ്ങിന് ആശംസകൾ അറിയിച്ചു.

തുടർന്ന് ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി ശ്രീ കെ പി രവി ഗസ്റ്റ് ഹൗസ് പ്രവർത്തനം വിവരിക്കുകയും ശാഖയിലെ നിക്ഷേപകരുടെ തുക പരിശോധിച്ച് തിരിച്ചു നൽകുമെന്നും നിക്ഷേപകർ എല്ലാവരും സർട്ടിഫിക്കറ്റ് ഹാജരാക്കി തുക കൈപറ്റണമെന്നും അറിയിക്കുകയും ആശംസകൾ പറയുകയും ചെയ്തു.

ഏകദേശം ഒരു മണിയോടെ സുപ്രസിദ്ധ കഥകളി സംഗീതഞ്ജ ദീപ പാലനാട് നയിച്ച കഥകളി പദക്കച്ചേരി അരങ്ങേറി. ശില്പ വാര്യർ, ചന്ദ്രലേഖ തുവ്വൂർ എന്നിവർ കൂടെ പാടി. ചെണ്ടയിൽ കലാനിലയം കൃഷ്ണകുമാറും മദ്ദളത്തിൽ കലാമണ്ഡലം സുധീഷും അകമ്പടി സേവിച്ചു. ഉയർന്ന നിലവാരം പുലർത്തിയ കച്ചേരി ആസ്വാദ്യകരമായിരുന്നു. ഏവരെയും പൊന്നാടയും ഓണപ്പുടവയും നൽക്കി Dr. വാസുദേവൻ ആദരിച്ചു.

ജോ. സെക്രട്ടറി എ.പി വേണുഗോപാലിന്റെ നന്ദി പ്രകടനത്തോടെ പരിപാടി സമംഗളം അവസാനിച്ചു.

To view photos of the function, please click the link below.

https://samajamphotogallery.blogspot.com/2024/01/blog-post.html

3+

Leave a Reply

Your email address will not be published. Required fields are marked *