മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം

മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം 25-02-2024 ഞയറാഴ്ച, 10.30AMനു ഡോംബിവലി ശ്രീ വി.പി ശശിധരന്റെ വസതിയിൽ ചേർന്നു

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി. ആർ. മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

യോഗത്തിൽ പങ്കെടുത്ത മുൻ ഒമാൻ ശാഖാ സെക്രട്ടറി ശ്രീ മുരളി പിഷാരോടിയെ യോഗം പ്രത്യേകം സ്വാഗതം ചെയ്തു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ ശാഖയ്ക്ക് 80-ജി ആദായനികുതി വകുപ്പ് പ്രകാരം ഇളവ് സർട്ടിഫിക്കറ്റ് നേടാൻ കഴിഞ്ഞുവെന്ന് ഖജാൻജി യോഗത്തെ അറിയിച്ചു.ഭരണസമിതിയുടെ കൂട്ടായ പരിശ്രമത്തിലൂടെ ആവശ്യമായ രേഖകൾ സമർപ്പിച്ചും, ഓഡിറ്ററുടെ സമയാസമയങ്ങളിലുള്ള ഉപദേശവും വേണ്ട നടപടി ക്രമങ്ങളിലൂടെയുമാണ് ഇത് സാദ്ധ്യമായതെന്ന് ഖജാൻജി അറിയിച്ചു. യോഗം ഓഡിറ്റർമാരായ എ ഉണ്ണികൃഷ്ണൻ അസോസിയേറ്റ്സിനു പ്രത്യേക നന്ദി അറിയിച്ചു.

മാസം തോറും ശാഖാ തലത്തിൽ നൽകുന്ന വൈദ്യ സഹായം, വിദ്യാഭ്യാസ സഹായങ്ങൾ എന്നീ രീതിയിൽ വർഷം തോറും ഏകദേശം 1.5 ലക്ഷം രൂപയോളം ശാഖ ഇപ്പോൾ സഹായമായി നൽകുന്നുണ്ടെന്നും, ഇത് പോലും അവരുടെ അഭ്യർത്ഥനയുടെ പകുതിയോളമേ ആകുന്നുള്ളുവെന്നും കൂടുതൽ തുക ലഭ്യമാകുന്ന പക്ഷം നമുക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ കഴിയുമെന്നും ഖജാൻജി അറിയിച്ചു. പുതുതായി ലഭിച്ച നികുതിയിളവ് മുഖേന അംഗങ്ങളിൽ നിന്നും കൂടുതൽ സംഭാവനകൾ ലഭിച്ചാൽ അത്തരത്തിൽ കൂടി ചിന്തിക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

നികുതി ഇളവുകൾക്കും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കുമായി വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA), ആദായനികുതി നിയമം എന്നിവ പ്രകാരം രജിസ്ട്രേഷൻ തേടുന്ന സ്ഥാപനങ്ങൾക്ക് NGO Darpan പോർട്ടലിൽ നിന്നും യുണീക്ക് ഐഡി നിർബന്ധമാണ് എന്ന പുതിയ നിയമപ്രകാരം മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ കീഴിൽ ഒരു ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള മുംബൈ ശാഖക്ക് രെജിസ്ട്രേഷൻ നേടേണ്ടതാണെന്നതിൻപടി അതിന് വേണ്ട നടപടികൾ പൂർത്തിയാക്കി NGO Darpan Unique ID കൂടി ലഭിച്ചുവെന്നും ഖജാൻജി അറിയിച്ചു.

ശാഖ പിക്നിക് സംഘടിപ്പിച്ചിട്ട് വർഷങ്ങളായെന്നും അംഗങ്ങൾക്ക് ഒത്തു കൂടാനും ഉല്ലസിക്കാനും ഒരു വേദി സംഘടിപ്പിക്കണമെന്നുമുള്ള അഭിപ്രായമുയരുകയും അതിനു പറ്റിയ സ്ഥലവും തീയ്യതിയും ആലോചിച്ച് തീരുമാനിക്കാൻ വെൽഫെയർ കമ്മറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത യോഗം മാർച്ച് 17നു വീഡിയോ കോൺഫറൻസ് വഴി കൂടുവാൻ തീരുമാനിച്ച്, ഡോംബിവില്ലി ഏരിയ മെമ്പർ ശ്രീ രമേഷ് പിഷാരോടിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2 മണിയോടുകൂടി പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *