തൃശൂർ ശാഖ 2024 ഫെബ്രുവരി മാസ യോഗം

തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18 നു ശ്രീ എ. പി മോഹനന്റെ വസതി, അഞ്ചേരി പടിഞ്ഞാറേ പിഷാരത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതിമാർ വത്സല രാമചന്ദ്രൻ, ശാരദ മോഹനൻ എന്നിവർ പ്രാർത്ഥന ചൊല്ലി. ജി. പി നന്ദകുമാർ അടക്കം ഇക്കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപോയ എല്ലാവരുടെയും വേർപാടിൽ മൗനമായി സ്മരണാഞ്ജലികൾ നേർന്നു.ശ്രീ എ. പി മോഹനൻ ഏവർക്കും സ്വാഗതമാശംസിച്ചു.

ശ്രീ സി. പി അച്യുതൻ, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 98 മത് ദശകം എല്ലാവരും ചേർന്ന് വായിച്ചു. സെക്രട്ടറി ശ്രീ എം. പി ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വരിസംഖ്യ സമാഹരണത്തിൽ നമ്മൾ വളരെ മുന്നേറിയ കാര്യം അറിയിച്ചു. അതിന് മുൻ കയ്യെടുത്ത ശ്രീ ആർ. പി രഘുനന്ദനനെ പ്രത്യേകം അഭിനന്ദിച്ചു. ശാഖയുടെ വാർഷികം, വാർഷിക വിനോദ യാത്ര എന്നിവയെക്കുറിച്ച് തീരുമാനമെടുക്കാറായി എന്നും യോഗത്തെ ഓർമ്മിപ്പിച്ചു.

ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ സമാജത്തിന്റെ വിവിധ വിഭാഗങ്ങൾ അഭിനന്ദനീയമായ രീതിയിൽ വളരെ നന്നായി പ്രവർത്തിക്കുന്ന വിവരം യോഗത്തെ അറിയിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ ഇപ്പോൾ തുക മിച്ചം വന്നിട്ടുണ്ട്. സ്ഥലമെടുപ്പടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കഥകളി ക്ലാസ്സുകൾ വളരെ ശ്രദ്ധേയമായി നടന്നുവരുന്നു.25 ന് നടക്കുന്ന കേന്ദ്ര യോഗത്തിൽ തൃശൂർ ശാഖയുടെ നിർദ്ദേശങ്ങൾ അറിയിക്കണം എന്നും ശ്രീ ഗോപകുമാർ പറഞ്ഞു.

വരിസംഖ്യയുടെ രശീതി എഴുതുമ്പോൾ 4 പുസ്തങ്ങളിൽ രേഖപ്പെടുത്തുവാനുള്ള ബുദ്ധിമുട്ടിനെ പറ്റി ശ്രീ ആർ. പി രഘുനന്ദനൻ സൂചിപ്പിച്ചു. എന്നാൽ അങ്ങനെ രേഖപ്പെടുത്തേണ്ടത്തിന്റെ പ്രാധാന്യത്തെ പറ്റി ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ കെ. പി ഹരികൃഷ്ണൻ തുടങ്ങിയവർ വിശദീകരിച്ചു.

തൃശൂർ ശാഖയുടെ പുതിയ ഡയറക്ടറി വിവരശേഖരണം പൂർത്തിയായതായി ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു. ഉടനെ പ്രിന്റിംഗിന് നൽകുന്നതാണ്. ലഭിക്കുകയാണെങ്കിൽ പരസ്യങ്ങൾ ചേർക്കാവുന്നതാണ്. ഏപ്രിൽ മാസത്തിൽ ഡയറക്ടറി പ്രസിദ്ധീകരിക്കാമെന്ന് യോഗത്തിൽ തീരുമാനമായി.

ജർമ്മനിയിൽ നിന്നും തിരിച്ചെത്തിയ കേന്ദ്ര ട്രഷറർ ശ്രീ ആർ ശ്രീധരൻ ജർമ്മനി എയർപോർട്ടിലും ഇവിടെയും ഉണ്ടായ പ്രശ്നങ്ങളെ പറ്റിയും അത് മൂലമുണ്ടായ മാനസിക ക്ലേശങ്ങളെ പറ്റിയും വിദേശത്ത് പോകുമ്പോൾ ജാഗരൂകരാകേണ്ടതിനെ പറ്റിയും സംസാരിച്ചു.

ചർച്ചയിൽ ശ്രീ കെ. പി ഹരികൃഷ്ണൻ, ശ്രീ സി. പി അച്യുതൻ, ശ്രീ എ. പി മോഹനൻ, ശ്രീ വി പി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ ശാഖയുടെ മാർച്ച് മാസത്തെ യോഗം 24 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 4 ന് കുറ്റൂർ പാമ്പൂരിൽ ശ്രീ ജി. പി നാരായണൻ കുട്ടിയുടെ ഭവനം പ്രസാദത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. വിലാസം:

ജി. പി നാരായണൻ കുട്ടി, പ്രസാദം, പാമ്പൂർ, കുറ്റൂർ. ഫോൺ : 04872387518,9497180155

എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

യോഗത്തിന് ശ്രീ സി പി അച്യുതൻ നന്ദി പറഞ്ഞു. ക്ഷേമനിധി നടത്തി.

തുടർന്ന് വല്ലച്ചിറ ട്രസ്റ്റിന്റെ യോഗം നടന്നു. വല്ലച്ചിറ സ്ഥലം കേന്ദ്ര ഭരണസമിതിയോട് ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇത് വരെയും മറുപടി ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ സ്ഥലം ആകെ കാട് പിടിച്ചു കിടക്കുകയാണെന്നും ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു. കേന്ദ്രം ഏറ്റെടുക്കുന്നതാണ് കൂടുതൽ സൗകര്യമെന്നും അടുത്ത യോഗത്തിൽ ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തെ പറ്റി അന്വേഷിക്കുന്നതാണെന്നും അറിയിച്ചു. തല്ക്കാലം സ്ഥലം വൃത്തിയാക്കി അതിർവേലിയിട്ട് ഗേറ്റ് വെക്കാൻ യോഗം തീരുമാനിച്ചു.

സെക്രട്ടറി

എം. പി ജയദേവൻ

0

Leave a Reply

Your email address will not be published. Required fields are marked *