കോട്ടയം ശാഖ 2024 ഫെബ്രുവരി മാസ യോഗം

ഫെബ്രുവരി മാസ യോഗം 4 നു കിടങ്ങൂരിലുള്ള ശ്രീ കേശവ പിഷാരടിയുടെ ഭവനമായ പടിഞ്ഞാറേ പിഷാരത്ത് നടന്നു. സുജാത പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു .

അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളും കേന്ദ്രത്തിലെ പ്രവർത്തനങ്ങളും അദ്ധ്യക്ഷൻ അവതരിപ്പിച്ചു. അജിത്കുമാർ അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് പാസ്സാക്കി.

തിരുവനന്തപുരത്തേക്കുള്ള ശാഖയുടെ ഒരു ദിവസത്തെ പിക്നിക്കിന്റെ വിശദ വിവരങ്ങൾ ചർച്ച ചെയ്തു. 16 അംഗങ്ങളാണ് ഇതു വരെ പേരു നൽകിയിരിക്കുന്നത്. ഏപ്രിൽ 7 നു നടത്തുന്ന ഈ യാത്രയിൽ ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. പങ്കെടുക്കുന്ന അംഗങ്ങൾ ഫെബ്രുവരി 28 നു മുമ്പ് പേരു നൽകുവാൻ ആവശ്യപ്പെട്ടു.

ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിനു ശേഷം രമേശ് ബോസിന്റെ കൃത്യഞ്ജതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *