ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18/02/24 ഞായറാഴ്ച വൈകുന്നേരം 3.30 ന് ചൊവ്വര ശ്രീ A. P. രാഘവന്റെ വസതിയായ വിശ്രാന്തിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി രേഖ നരേന്ദ്രന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി നന്ദിനി രാധാകൃഷ്ണൻ, തങ്കമണി വേണുഗോപാൽ, ലത ഹരി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

അന്തരിച്ച പ്രശസ്ത കവി N. K. ദേശം, മറ്റു നമ്മുടെ സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ N. K. ദേശം നമ്മുടെ ശാഖ വാർഷികങ്ങളിൽ പങ്കെടുത്തിരുന്ന കാര്യം യോഗം അനുസ്മരിച്ചു.

ഗൃഹനാഥൻ ശ്രീ A. P. രാഘവൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ സെക്രട്ടറി വിജയനും കണക്കുകൾ മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി കേന്ദ്ര പരിപാടികളെ കുറിച്ച് സംസാരിച്ചു. ശ്രീ വിജയൻ, രവി കൂടാതെ മുംബൈ ശാഖ അംഗം ശ്രീ രാമചന്ദ്രൻ എന്നിവരും സംസാരിച്ചു. ക്ഷേമനിധി നറുക്കെടുപ്പും നടത്തി.

തുടർന്ന് മാസ്റ്റർ അഭിമന്യു, ദർശ്, കുമാരി ജാനകി, ശ്രീമതിമാർ ലത ഹരി, ഉഷ. V. P., പാർവതി ശ്രീകുമാർ, രേഖ നരേന്ദ്രൻ, ശ്രീ ഹരികൃഷ്ണ പിഷാരടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. അടുത്ത മാസത്തെ യോഗം 24/3/24 ഞായറാഴ്ച വൈകുന്നേരം 3.30 ന് കൊരട്ടി ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയായ നാരായണീയത്തിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

One thought on “ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം

  1. ചൊവ്വരശാഖയുടെ ഫ്ബ്രവരിമാസത്തെ യോഗം നടത്താൻ സഹായിച്ച എല്ലാ ഭാരവാഹികൾക്കും അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *