ഇരിങ്ങാലക്കുട ശാഖ 2024 ഫിബ്രുവരി മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ യോഗം വിഡിയോകോൺഫറൻസ്( ഗുഗിൾ മീറ്റ് ) വഴി 26/02/24 ന് 7.30 PM ന് നടത്തി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥന യോടെ യോഗത്തിന് തുടക്കമായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റ് ഉള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദാരഞ്ജലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ തൻ്റെ ഭാഷണത്തിൽ കഴിഞ്ഞ 25/2/24 ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ അറിയിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ട് വന്ന ശേഷം ആയതിൻ്റെ കൂടുതൽ വിവരങ്ങൾ ശാഖാംഗങ്ങളെ അറിയിക്കുവാൻ തീരുമാനിച്ചു.

സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച മുൻ യോഗ മിനിട്ട്സ് യോഗം പാസ്സാക്കി. PEWS ട്രഷറർ ശ്രീ രാജൻ പിഷാരോടി PEWS അടുത്ത സാമ്പത്തിക വർഷത്തിൽ( 2024-25) നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ Budget കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ചതിൻ്റെ വിശദാംശങ്ങൾ യോഗത്തിൽ പങ്കുവെച്ചു.

ട്രഷറർ കെ. പി. മോഹൻദാസ് അവതരിപ്പിച്ച വരവ്, ചിലവു് കണക്കുകൾ യോഗം അംഗീകരിച്ചു. ശാഖയുടെ സഹായ നിധി ഫണ്ട് സമാഹരണം മാപ്രാണം, കാറളം, ഇരിങ്ങാലക്കുട ഭാഗങ്ങളിൽ ഭാഗികമായി നടത്തിയെന്നും, ബാക്കി സ്ഥലങ്ങിൽ അധികം താമസിയാതെ സെക്രട്ടറി, ട്രഷറർ നേരിട്ട് ഭവനങ്ങളിൽ എത്തി ഫണ്ട് സ്വീകരിക്കുമെന്നും ട്രഷറർ യോഗത്തെ അറിയിച്ചു. ഫിബ്രുവരി മാസത്തോടെ ശാഖ നടത്തി വരുന്ന ക്ഷേമനിധി അവസാനിച്ചുവെന്നും, പുതിയ ക്ഷേമനിധി ഏപ്രിൽ 2024 തുടങ്ങുമെന്നും സെക്രട്ടറി അറിയിച്ചു.

പങ്കെടുത്ത എല്ലാവർക്കും ജയശ്രീ മധു നന്ദി പ്രകാശിപ്പിച്ചു. യോഗം രാത്രി 9.00 മണിക്ക് അവസാനിച്ചു
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *