സമാജം ആസ്ഥാനമന്ദിരം നവീകരിക്കുന്നു

നമ്മുടെ സമാജം ആസ്ഥാനമന്ദിരം മോടി കൂട്ടി കൂടുതൽ സൗകര്യപ്രദമാവുന്നു. പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൻെറ ഒന്നാം നിലയിലെ A/c ഹാളിലെ തറ ടൈൽസ് വിരിച്ച്, പെയിന്റിങ്ങ് ചെയ്തു പുതുമവരുത്തുക, രണ്ടാം നിലയിലെ ഡൈനിങ് ഹാൾ മനോഹരമായ രീതിയിൽ പുതുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു തരാൻ സന്നദ്ധമായി രേഖാമോഹൻ ഫൗണ്ടേഷൻ മുന്നോട്ടു വന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പണികൾ അവർ നേരിട്ട് നടത്തി തരികയാണ് ചെയ്യുന്നത്. നമ്മുടെയെല്ലാം പ്രതീഷകൾക്ക് അപ്പുറത്ത് ആധുനിക രീതിയിൽ ആസ്ഥാനമന്ദിരത്തെ മനോഹരമാക്കി നല്കുക മാത്രമല്ല നമ്മുടെ സമുദായത്തിൻെറയും സമാജത്തിൻെറയും ഉന്നമനത്തിനായി  വിവിധ രീതിയിൽ നിർലോഭം സഹായിക്കുകയും ചെയ്യുന്ന രേഖാമോഹൻ ഫൗണ്ടേഷനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. എന്ന് A രാമചന്ദ്ര പിഷാരടി പ്രസിഡണ്ട്…

"സമാജം ആസ്ഥാനമന്ദിരം നവീകരിക്കുന്നു"

കലാ. വാസു പിഷാരോടിക്ക് മടവൂർ പുരസ്‌കാരം

കലാമണ്ഡലം വാസു പിഷാരോടിക്ക് ഈ വർഷത്തെ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നൽകുമെന്ന് മടവൂർ പുരസ്‌കാര സമിതി സെക്രട്ടറി കലാമണ്ഡലം രാജശേഖരൻ അറിയിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2021 ഫെബ്രുവരി ആറിന് കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന മടവൂർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സമ്മാനിക്കും. ശ്രീ വാസു പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിനു പിറന്നാൾ ആശംസകളും നേരുന്നു 6+

"കലാ. വാസു പിഷാരോടിക്ക് മടവൂർ പുരസ്‌കാരം"

ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവുകൾ

ഗുരുവായൂർ. മലബാർ, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ വിവിധ തസ്തികളിലേക്കുള്ള ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും വായിക്കാം. Official Notification http://kdrb.kerala.gov.in/wp-content/uploads/2020/12/MDB-TDB-Dec-2020-short-notificn-Malayalam.pdf Link for Online Application https://recruitment.kdrb.kerala.gov.in/recruitment Last Date for submission: 18-01-2021 കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക www.kdrb.kerala.gov.in 0

"ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവുകൾ"

കേരള സംസ്ഥാന  ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്‌കോളർഷിപ്പുകൾ

കേരള സംസ്ഥാന  ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന 1000 സ്കോളര്ഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ കൗൺസിലിന്റെ വെബ്‌സൈറ്റിൽ http://www.kshec.kerala.gov.in നേരിട്ട് രജിസ്റ്റർ ചെയ്താണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് നോക്കുക. 1+

"കേരള സംസ്ഥാന  ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്‌കോളർഷിപ്പുകൾ"

കാണാൻ പോണ പൂരം

കാഴ്ചയെന്ന മഹത്തായ അനുഗ്രഹത്തെ, അനുഭവത്തിലൂടെ മറ്റുള്ളവരിലേക്ക് പകരണം എന്ന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം “കാണാൻ പോണ പൂരം” ശ്രീ രഞ്ജിത്ത് രാജനും സന്തോഷ് പടിയത്തും ചേർന്നു സംവിധാനം ചെയ്തത് ഈയിടെ TCV ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ശ്രീ രഞ്ജിത്ത് രാജനുമായി TCV നടത്തിയ അഭിമുഖം നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. Interview Short Film. തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടി അറിയപ്പെടുന്ന ഒരു നാടക നടൻ കൂടിയാണ്. അച്ഛൻ – കൂട്ടാല പിഷാരം രാജൻ അമ്മ – തേനാരി പിഷാരം പത്മിനി ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത 1+

"കാണാൻ പോണ പൂരം"

ശ്രീ രാജൻ രാഘവൻറെ പ്രഭാഷണം

നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വ സമീക്ഷാസത്രത്തിൽ പത്തൊമ്പതാം ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രം മൂന്നാം ദിവസത്തെ പരിപാടികളിൽ ശ്രീ രാജൻ രാഘവൻ പ്രഭാഷണം നടത്തുന്നു. 29-12-2020 വൈകീട്ട് 4.30 മുതൽ “ഭൃത്യൻ പറഞ്ഞു സത്യമാക്കിയ നരസിംഹ ചരിതം” എന്ന വിഷയത്തിലാണ് പ്രഭാഷണം ലിങ്ക് http://www.sreemadbhaagavatam.org/live   0

"ശ്രീ രാജൻ രാഘവൻറെ പ്രഭാഷണം"

അഞ്ജലി സുരേഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ 2020 നാളെ, 27-12-2020 മുതൽ ഏഷ്യാനെറ്റ് ചാനലിൽ തുടങ്ങുന്നു. യുവചൈതന്യം ഫെയിം അഞ്ജലി സുരേഷ് ആദ്യ എപ്പിസോഡിൽ തൻറെ പെർഫോമൻസുമായി വൈകീട്ട് 6.30 നു എത്തുകയാണ്. 7500 പേർ മാറ്റുരച്ചതിൽ നിന്നും 40 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ജലിക്ക് ഈ പരിപാടിയുടെ അവസാന റൌണ്ട് വരെ പെർഫോം ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം യുവചൈതന്യത്തിന്റെയും പിഷാരോടി സമാജത്തിന്റെയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 19+

"അഞ്ജലി സുരേഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ"

Archana Vijayan in Kappa Prime Time

കപ്പ Prime Time ൽ അർച്ചന വിജയനുമായി അഭിമുഖം. MBBS വിദ്യാർത്ഥിനിയായ അർച്ചന മഞ്ഞളൂർ പിഷാരത്ത് വിജയൻറെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ്. കാണാം.   5+

"Archana Vijayan in Kappa Prime Time"