മുംബൈ ശാഖയുടെ 40 മത് വാർഷിക പൊതുയോഗം

പിഷാരോടി സമാജം മുംബൈ ശാഖയുടെ 40 മത് വാർഷിക പൊതുയോഗം 24-07-2022 രാവിലെ 11 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 36 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു. സമാജം പ്രവർത്തനങ്ങളിൽ യുവാക്കൾ മുന്നോട്ടു വരണമെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് സഭാ നടപടികളായ മുൻ യോഗ റിപ്പോർട്ട് അവതരണം, ശാഖയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ സെക്രട്ടറിയും കണക്കവതരണം ഖജാൻജിയും നിർവ്വഹിച്ചു.…

"മുംബൈ ശാഖയുടെ 40 മത് വാർഷിക പൊതുയോഗം"

ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം

ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം 17/07/22 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് കൊരട്ടി ചിറങ്ങരയിലുള്ള ശ്രീമതി ഗീത പിഷാരസ്യ് രുടെ വസതി ആയ നാരായണീയത്തിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ ധീരജ് രാജിന്റെ ഈശ്വര പ്രാർത്ഥന, ഗൃഹ നാഥയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായത്തിലെയും മറ്റു സമുദായ അംഗങ്ങളുടെയും സ്മരണ യിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ രാജ്‌മോഹൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്രം മുൻകയ്യെടുത്തു തൃശൂർ ശാഖയുടെ നേതൃത്യത്തിൽ നടത്താനുദ്ദേശിക്കുന്ന യുവജനോത്സവത്തിന് എല്ലാ ഭാവുകങ്ങളും നേരുകയും ശാഖ അതിൽ പങ്കെടുക്കണം…

"ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം"

മുംബൈ ശാഖായുടെ 2022 ജൂലൈ മാസത്തെ യോഗം

മുംബൈ ശാഖയുടെ 424മത് ഭരണസമിതി യോഗം 24-07-2022 ഞായറാഴ്ച 10AM നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. വാർഷിക പൊതുയോഗത്തിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തി ആയതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. ഈ വർഷത്തെ ശാഖയുടെ വാർഷിക ആഘോഷങ്ങൾ നടത്തുന്നതിനെ പറ്റി അംഗങ്ങളിൽ നിന്നും പരിപാടികളിൽ പങ്കെടുക്കുന്ന വരിൽ നിന്നും അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകൾ…

"മുംബൈ ശാഖായുടെ 2022 ജൂലൈ മാസത്തെ യോഗം"

തൃശൂർ ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ മീറ്റിംഗ് 17/7/22 ന് മുളകുന്നത്ത് കാവ് ശ്രീ ബാലചന്ദ്രന്റെ വസതിയിൽ (ലക്ഷ്മി, കനാൽ റോഡ്) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ വിജയൻ ചെറുകരയുടെ (മുളകുന്നത്ത് കാവ്) പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി എ. പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി എട്ടാം ദശകം ചൊല്ലി.തൃശൂർ ശാഖയിലടക്കം ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച എല്ലാ ശാഖകളിലെയും അംഗങ്ങളുടെ വിയോഗത്തിൽ അനുശോചിച്ചു.ശ്രീ ബാലചന്ദ്രൻ ഏവർക്കും സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഗൃഹ സന്ദർശനങ്ങളെക്കുറിച്ചും പിരിവിനെ കുറിച്ചും സംസാരിച്ചു.വരാൻ…

"തൃശൂർ ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം"

പാലക്കാട് ശാഖ 2022 ജൂലൈ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം 17-07-22ന് ശ്രീ പി പി അച്യുത പിഷാരടിയുടെ ഭവനമായ നന്ദനത്തിൽ വച്ച് നടന്നു. കുമാർ അനിരുദ്ധന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി നന്ദിനി ടീച്ചർ രാമായണ പാരായണം നടത്തി. ഗൃഹനാഥൻ ശ്രീ പി. പി അച്യുത പിഷാരോടി ഏവരെയും സ്വാഗതം ചെയ്തു. പാലക്കാട് ശാഖയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം ശാഖയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു . നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാവിൻ്റെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ സെപ്റ്റംബർ മാസത്തിൽ നടത്താനിരിക്കുന്ന സമാജം വാർഷികം ഭംഗിയായി നടത്താനായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സെക്രട്ടറി വി പി. മുകുന്ദൻ ശാഖയിലെ കഴിഞ്ഞ…

"പാലക്കാട് ശാഖ 2022 ജൂലൈ മാസ യോഗം"

ഗുരുവായൂർ ശാഖ 2022 ജൂലൈ മാസ യോഗം

ഗുരുവായൂർ ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-2022 നു 4 PMനു സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് ചേർന്നു. മൗന പ്രാർത്ഥനക്ക് ശേഷം സമീപകാലത്ത് അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി രണ്ടു മിനുട്ട് മൗനമചരിച്ചു, അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി യോഗത്തിനെത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കഴകക്കാർക്കുള്ള ഇൻഷുറൻസിനെ സംബന്ധിച്ച് വിശദീകരിച്ചു. ഇതിനകം  9 പേർ 900/-(100/- രൂപ  വീതം) തന്ന് ഇൻഷുറൻസിൽ ചേർന്നിട്ടുണ്ട്, ഈ തുക കേന്ദ്ര അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും പറയുകയുണ്ടായി. ഇനിയും താല്പര്യമുള്ള അംഗങ്ങൾ കാലാവധിക്ക് മുമ്പായി ഇതിൽ ചേരണമെന്നും പുതുക്കാൻ ബാക്കിയുള്ളവർ പുതുക്കണമെന്നും  അഭ്യർത്ഥിച്ചു. കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ച പ്രകാരം 1000 രൂപ നറുക്കിൽ കുറി…

"ഗുരുവായൂർ ശാഖ 2022 ജൂലൈ മാസ യോഗം"

കൊടകര ശാഖ 2022 ജൂലൈ മാസ യോഗം

കൊടകര ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം 17-07-2022 ഞായറാഴ്ച 3 PMനു ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. ബി.അശോക് കുമാറിൻറെ പടിഞ്ഞാറേ ചാലക്കുടിയിലെ പിഷാരിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ വൈഷ്ണവത്തിൽ ചേര്‍ന്നു. കുമാരി രേവതി ശശികുമാറിന്റെ പ്രാർത്ഥനാ ഗീതത്തിനും കർക്കിടക മാസ പുണ്യമായി ശ്രീമതി ജയശ്രീ രാജന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ രാമായണ പാരായണത്തോടെയും യോഗ നടപടി ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖയിലെ അംഗമായിരുന്ന വടമ വാസുപുരത്ത് പിഷാരത്ത് വിശാലം കരുണാകരന്റെയും മറ്റ് നിര്യാതരായ പിഷാരോടി സമുദായാംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു. ഗൃഹനാഥനായ ശ്രീ. സി. ബി. അശോക് കുമാർ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത…

"കൊടകര ശാഖ 2022 ജൂലൈ മാസ യോഗം"

മഞ്ചേരി ശാഖ 2022 ജൂലൈ മാസ യോഗം

മഞ്ചേരി ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-22 ഞായറാഴ്ച രാവിലെ 10 മണിക്ക് ഡോ. വി എം വാസുദേവന്റെ ഭവനമായ ശാന്തി നിവാസ് (ശാന്തി ഹോസ്പിറ്റൽ) പുലാമന്തോളിൽ വെച്ച് ശാഖാ പ്രസിഡണ്ട് ദാമോദര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥൻ ഡോ വാസുദേവനും പത്നി ഡോ. തുളസിയും പ്രസിഡണ്ട് ശ്രീ ദാമോദര പിഷാരോടിയും ചേർന്ന് ഭദ്രദീപം കൊളുത്തി യോഗത്തിന് ആരംഭം കുറിച്ചു. ഗൃഹനാഥൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രാർത്ഥനക്ക് ശേഷം ഇക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ മഞ്ചേരി ശാഖാ അംഗവും രാഷ്ട്രീയ-കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന എ കെ ഉണ്ണി മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്തു. ശ്രീ സി…

"മഞ്ചേരി ശാഖ 2022 ജൂലൈ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2022 ജൂലൈ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ യോഗം 16-07-22 ന് മാപ്രാണo പുത്തൻ പിഷാരത്ത് സോമനാഥന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ ശ്രീമതി ലതാ സോമനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ശാഖാ മെംബർ മധു പിഷാരോടിയുടെ മാതൃസഹോദരി രമണിപിഷാരാസ്യാർക്കും കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച മറ്റ് സമുദായ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഡിസംബറിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന യുവജനോത്സവം 2022 ൽ ശാഖയിൽ നിന്നുള്ള കലാ പ്രതിഭകളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചു . ശാഖാ മെമ്പർ കുമാരി ആരതി സോമനാഥൻ CENTERAL UNIVERSITY OF PUNJAB…

"ഇരിങ്ങാലക്കുട ശാഖ 2022 ജൂലൈ മാസ യോഗം"

തിരുവനന്തപുരം ശാഖ 2022 ജൂലൈ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസത്തെ കുടുംബസംഗമവും പ്രതിമാസ സമ്മേളനവും ജൂലൈ 10 ഞായറാഴ്ച ശ്രീ.ഹരികൃഷ്ണന്റെ (S/o ശ്രീ.കെ.ജി. രാധാകൃഷ്ണൻ) H.No.39, സൗഹൃദനഗർ, പേരൂർക്കടയിലെ വസതിയിൽ വെച്ച് നടന്നു. ശ്രീമതി സത്യഭാമയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സമാജം കോട്ടയം ശാഖാ മുൻ പ്രസിഡന്റ് ശ്രീ.ജി.കൃഷ്ണനുണ്ണിയുടെ (മുൻ ഗവ.സെക്രട്ടേറിയറ്റ്) ഭാര്യ ശ്രീമതി രാജലക്ഷ്മിയുടെ(റിട്ട. അസിസ്റ്റന്റ് ടാക്സ് കമ്മീഷണർ, കേരള സർക്കാർ) വിയോഗത്തിൽ യോഗം അനുശോചിച്ചു. ആതിഥേയനായ ശ്രീ കെ ജി രാധാകൃഷ്ണൻ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ജഗദീഷ് പിഷാരടി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ അനൂപ് ഹരിദാസ് ശാഖയുടെ കണക്കുകൾ വിശദീകരിച്ചു. ശ്രീ ടി വി നാരായണ പിഷാരടി കൊടകര ശാഖാ…

"തിരുവനന്തപുരം ശാഖ 2022 ജൂലൈ മാസ യോഗം"