മുംബൈ ശാഖയുടെ 424മത് ഭരണസമിതി യോഗം 24-07-2022 ഞായറാഴ്ച 10AM നു വീഡിയോ കോൺഫറൻസ് വഴി കൂടി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി.
കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു.
വാർഷിക പൊതുയോഗത്തിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തി ആയതായി സെക്രട്ടറി യോഗത്തെ അറിയിച്ചു.
ഈ വർഷത്തെ ശാഖയുടെ വാർഷിക ആഘോഷങ്ങൾ നടത്തുന്നതിനെ പറ്റി അംഗങ്ങളിൽ നിന്നും പരിപാടികളിൽ പങ്കെടുക്കുന്ന വരിൽ നിന്നും അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകൾ ഓഫ് ലൈനായി നടത്തുന്നതാണ് ഉചിതമെന്ന് കലാ വിഭാഗം യോഗത്തെ അറിയിച്ചു. ഈ വിവരങ്ങൾ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കാൻ കലാ വിഭാഗത്തെ ചുമതലപ്പെടുത്തി
ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 10.45 നു സമാപിച്ചു.