കൊടകര ശാഖ 2022 ജൂലൈ മാസ യോഗം

കൊടകര ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം 17-07-2022 ഞായറാഴ്ച 3 PMനു ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. ബി.അശോക് കുമാറിൻറെ പടിഞ്ഞാറേ ചാലക്കുടിയിലെ പിഷാരിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ വൈഷ്ണവത്തിൽ ചേര്‍ന്നു.

കുമാരി രേവതി ശശികുമാറിന്റെ പ്രാർത്ഥനാ ഗീതത്തിനും കർക്കിടക മാസ പുണ്യമായി ശ്രീമതി ജയശ്രീ രാജന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായ രാമായണ പാരായണത്തോടെയും യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖയിലെ അംഗമായിരുന്ന വടമ വാസുപുരത്ത് പിഷാരത്ത് വിശാലം കരുണാകരന്റെയും മറ്റ് നിര്യാതരായ പിഷാരോടി സമുദായാംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥനായ ശ്രീ. സി. ബി. അശോക് കുമാർ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, യുവജനങ്ങൾക്കായി തൃശ്ശൂർ ശാഖയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന യുവജനോത്സവത്തിന് കൂടുതൽ പേർ പങ്കെടുക്കണമെന്നും അഭിപ്രായപ്പെട്ടു. ക്ഷേമനിധി കൂട്ടുത്തരവാദിത്വത്തോടെ നടപ്പിലാക്കണമെന്നും പ്രവർത്തന മികവ് ഉണ്ടാകണമെന്നും ഏവരുടേയും പൂര്‍ണ്ണ സഹകരണം വേണമെന്നും അഭിപ്രായപ്പെട്ടു.

ഗൃഹനാഥന്റെ ഭാര്യാ മാതാവ് ചെങ്ങാനിക്കാട്ട് പിഷാരത്ത് പരേതനായ കൃഷ്ണൻകുട്ടി പിഷാരോടിയുടെ പത്നി മുടക്കാരി പിഷാരത്ത് വസുമതി പിഷാരസ്യാരെ ശാഖ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച് ആദരിച്ചു. ഖജാൻജി ശാഖയുടെ ഉപഹാരം കൈമാറി. .

+2, VHSE വിജയം കൈവരിച്ച ലക്ഷ്മി പി. ആർ., ഹരിനാരായണൻ കെ. പി., ശ്രീജിത്ത്‌ ഹരിഹരൻ എന്നിവരെ അനുമോദിച്ചു. വിജയികൾക്കുള്ള പാരിതോഷികം വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ വച്ചു നൽകുന്നതിന് തീരുമാനിച്ചു.

തുളസിദളം മാനേജർ മുഖേന ഒരു അഭ്യുതയകാംക്ഷി നൽകിയ എന്റോവ്മെന്റ് തുക നൃത്ത ബിരുദ വിദ്യാർത്ഥിനി കുമാരി ഹരിത മണികണ്ഠന് കൈമാറി ആശംസകൾ നേർന്നു.

പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാഖയിലെ കുമാരി ആരതി സോമനാഥന് ആനുമോദനമായി ശാഖയിലെ എഴുത്തുകാരന്‍ കൂടിയായ ശ്രീ. എം.പി. നാരായണ പിഷാരോടി നല്‍കുന്ന പാരിതോഷികം കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി

നൃത്തോപാസകൻ കൂടിയായ സെക്രട്ടറി രാമചന്ദ്രന് ചെന്നൈയിൽ നടന്ന നൃത്ത പരിപാടിയിൽ അംഗീകാരം ലഭിച്ചതിനെ യോഗം അഭിനന്ദിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

കുമാരി രേവതി ശശികുമാറിൻറെ ഗാനം , കുമാരി ഹരിത മണികണ്ഠന്റെ മോഹിനിയാട്ടം എന്നിവ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.

വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു,

രണ്ട് ഡിവിഷൻ ആയി ആരംഭിച്ച ക്ഷേമനിധിക്ക് വളരെയധികം പിന്തുണ ലഭിച്ചത് സന്തോഷമാണെന്ന് യോഗം വിലയിരുത്തി. 40 പേർ ആയ ക്ഷേമനിധി കാലാവധി കുറച്ച് രണ്ട് ഡിവിഷൻ ആക്കുന്നതിനു നടത്തിയ ചർച്ചയിൽ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് ഒന്നായി തന്നെ നടത്താൻ തീരുമാനിച്ചു. മുൻകാല അനുഭവത്തിൽ ശാഖക്ക് നഷ്ടം വന്ന സാഹചര്യം ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ശാഖയുടെയും ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനത്തോടെ കുറി നടപ്പിൽ വരുത്തണമെന്നും, നമ്മുടെ കൂട്ടായ്മയുടെ പ്രതീകമായി ക്ഷേമനിധി നിലനിൽക്കണമെന്നുമുള്ള സെക്രട്ടറിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ക്ഷേമനിധിയിലെ ഓരോ അംഗവും കൃത്യതയോടെ അതാത് മാസത്തെ യോഗ തീയതിയായ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചക്ക് മുൻപേ തുക അടവാക്കുന്നതിൽ നിഷ്കർഷ പുലർത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. അതാത് മാസത്തെ ലിസ്റ്റ് നവമാധ്യമകൂട്ടായ്മ ഗ്രൂപ്പിലൂടെ പരസ്പരം പങ്ക് വക്കുന്നതിനും തീരുമാനിച്ചു. ക്ഷേമനിധികൾ ലേലം ചെയ്തു നൽകി.

2022 ഓഗസ്റ്റ് 7 ന് ഒരു ദിവസത്തെ വിനോദയാത്ര ചിമ്മിനി / മലമ്പുഴ ഡാമുകളിലേക്ക് നടത്തുന്നതിന് തീരുമാനിച്ചു. പങ്കെടുക്കുന്നവർ ജൂലൈ 28 നകം സെക്രട്ടറി / ഖജാൻജിമാർക്ക് പേര് നൽണമെന്നും തീരുമാനിച്ചു.

2022 ഓഗസ്റ്റ് മാസത്തെ യോഗം 21-08-2022 ഞായറാഴ്ച 3 മണിക്ക് കോടാലി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപമുള്ള മാങ്കുറ്റിപ്പാടം പിഷാരത്ത് ഡോ. എം. പി. രാജന്‍റെ ഭവനമായ രാഗശ്രീയില്‍ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

വൈസ് പ്രസിഡന്റ്‌ ശ്രീ വി .പി . ജയൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. യോഗം 5.30PMന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *