മഞ്ചേരി ശാഖ 2022 ജൂലൈ മാസ യോഗം

മഞ്ചേരി ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-22 ഞായറാഴ്ച രാവിലെ 10 മണിക്ക് ഡോ. വി എം വാസുദേവന്റെ ഭവനമായ ശാന്തി നിവാസ് (ശാന്തി ഹോസ്പിറ്റൽ) പുലാമന്തോളിൽ വെച്ച് ശാഖാ പ്രസിഡണ്ട് ദാമോദര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

ഗൃഹനാഥൻ ഡോ വാസുദേവനും പത്നി ഡോ. തുളസിയും പ്രസിഡണ്ട് ശ്രീ ദാമോദര പിഷാരോടിയും ചേർന്ന് ഭദ്രദീപം കൊളുത്തി യോഗത്തിന് ആരംഭം കുറിച്ചു.

ഗൃഹനാഥൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രാർത്ഥനക്ക് ശേഷം ഇക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ മഞ്ചേരി ശാഖാ അംഗവും രാഷ്ട്രീയ-കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന എ കെ ഉണ്ണി മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്തു.

ശ്രീ സി പി രാമകൃഷ്ണൻ തുവ്വൂർ നാരായണീയ പാരായണം നടത്തി. തുടർന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മഞ്ചേരി ശാഖയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിലുള്ള ആശ രേഖപ്പെടുത്തി. ആയത് പരിഹരിക്കുവാനായി ചില കർമ്മപദ്ധതികൾ തുടർന്ന് നടന്ന സംഘടന ചർച്ചയിൽ കണ്ടെത്തുകയും ചെയ്തു. ട്രഷറർ ശ്രീ എം പി വേണുഗോപാലൻ അവതരിപ്പിച്ച വരവ് ചിലവ് കണക്ക് പാസാക്കി. ജൂലൈ ആഗസ്ത് മാസങ്ങളിലായി ശാഖയിലെ മുഴുവൻ അംഗങ്ങളുടെ ഭവനങ്ങളിലും ഗൃഹസമ്പർക്കം നടത്തുവാനും തുളസീദളം, സമാജം, ട്രസ്റ്റ് വരിസംഖ്യകൾ കുടിശ്ശികയടക്കം സമാഹരിക്കുവാനും തീരുമാനിച്ചു.

മഞ്ചേരി ശാഖ എല്ലാ വർഷവും നൽകി വരുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾക്കും സ്കോളര്ഷിപ്പുകൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.

മഞ്ചേരി ശാഖ കർക്കിടക മാസത്തിൽ നടത്തി വരാറുള്ള സി പി നാരായണൻ(വന്ദന ഉണ്ണി)സ്മാരക രാമായണ ക്വിസ് മത്സരം 2022 ആഗസ്ത് 7 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കുളത്തൂർ ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് പൂർവ്വാധികം ഭാഗിയായി നടത്താൻ തീരുമാനിച്ചു. അന്നേ ദിവസം തന്നെ ആഗസ്ത് മാസ ശാഖാ യോഗം ചേരുവാനും തീരുമാനിച്ചു.

ശ്രീ അച്ചുതൻ പാലൂർ യോഗത്തിനെത്തിച്ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചതോടെ യോഗം സമംഗളം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *