ഗുരുവായൂർ ശാഖ 2022 ജൂലൈ മാസ യോഗം

ഗുരുവായൂർ ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-2022 നു 4 PMനു സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് ചേർന്നു.

മൗന പ്രാർത്ഥനക്ക് ശേഷം സമീപകാലത്ത് അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി രണ്ടു മിനുട്ട് മൗനമചരിച്ചു, അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി യോഗത്തിനെത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കഴകക്കാർക്കുള്ള ഇൻഷുറൻസിനെ സംബന്ധിച്ച് വിശദീകരിച്ചു. ഇതിനകം  9 പേർ 900/-(100/- രൂപ  വീതം) തന്ന് ഇൻഷുറൻസിൽ ചേർന്നിട്ടുണ്ട്, ഈ തുക കേന്ദ്ര അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും പറയുകയുണ്ടായി. ഇനിയും താല്പര്യമുള്ള അംഗങ്ങൾ കാലാവധിക്ക് മുമ്പായി ഇതിൽ ചേരണമെന്നും പുതുക്കാൻ ബാക്കിയുള്ളവർ പുതുക്കണമെന്നും  അഭ്യർത്ഥിച്ചു.

കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ച പ്രകാരം 1000 രൂപ നറുക്കിൽ കുറി തുടങ്ങി. 20 പേർ ചേർന്നെന്നും ഇനിയും ചേരാനാഗ്രമുള്ളവർ അടുത്ത യോഗത്തിന് മുമ്പായി നറുക്കു തുക കൈമാറി ചേരണമെന്നും അഭ്യർത്ഥിച്ചു.

കർക്കിടക മാസത്തിൽ തുടങ്ങുന്ന രാമായണ പാരായണത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ വെബ്‌സൈറ്റിലെ ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണമെന്നും യോഗം നിർദ്ദേശിച്ചു.

 

തുടർന്ന് 4.45 PMനു യോഗം പര്യവസാനിച്ചു.

 

 

 

1+

Leave a Reply

Your email address will not be published. Required fields are marked *