പാലക്കാട് ശാഖ 2022 ജൂലൈ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം 17-07-22ന് ശ്രീ പി പി അച്യുത പിഷാരടിയുടെ ഭവനമായ നന്ദനത്തിൽ വച്ച് നടന്നു.

കുമാർ അനിരുദ്ധന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി നന്ദിനി ടീച്ചർ രാമായണ പാരായണം നടത്തി.

ഗൃഹനാഥൻ ശ്രീ പി. പി അച്യുത പിഷാരോടി ഏവരെയും സ്വാഗതം ചെയ്തു. പാലക്കാട് ശാഖയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം ശാഖയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു .

നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാവിൻ്റെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ സെപ്റ്റംബർ മാസത്തിൽ നടത്താനിരിക്കുന്ന സമാജം വാർഷികം ഭംഗിയായി നടത്താനായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

സെക്രട്ടറി വി പി. മുകുന്ദൻ ശാഖയിലെ കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തന വിവരങ്ങൾ യോഗത്തിൽ പങ്കുവെച്ചു. സെപ്റ്റംബർ മാസത്തിൽ നടത്താനിരിക്കുന്ന വാർഷികത്തെക്കുറിച്ച് വിശദീകരിച്ചു.
പാലക്കാട് ശാഖയിൽ നിന്നും കഴകപ്രവർത്തി ചെയ്യുന്ന അംഗങ്ങളുടെ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് വേണ്ട എല്ലാ നടപടികളും എടുത്തതായും അറിയിച്ചു.

ശ്രീ A രാമചന്ദ്രൻ ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഗാനാലാപനവും നടത്തി.

ഗൃഹനാഥ ശ്രീമതി നന്ദിനി പിഷാരസ്യാർ കൊടിക്കുന്നത്ത് പിഷാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പിന്നീട് പണ്ഡിതന്മാരായ അമ്മാവന്മാരെ കുറിച്ചും വളരെ വിശദമായി അവതരിപ്പിച്ചു. പിഷാരങ്ങളെ (തറവാടുകളെ) കുറിച്ച് കൂടുതൽ അറിയാൻ ഇതുപോലെ ഉള്ള പരിപാടികൾ വളരെ ഉപകാരപ്രദങ്ങളായിരിക്കും എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ശ്രീ കെ പി രാധാകൃഷ്ണൻ ക്ഷേത്ര വാദ്യങ്ങളെ കുറിച്ചും അവ ഓരോ സമയത്ത് വായിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും വിവരിച്ചു. വാദ്യങ്ങളെക്കുറിച്ച് ഒരു സാമാന്യബോധം സദസ്സിന് പകർന്നു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

കുമാർ അനിരുദ്ധ് ഒരു ഭജനയും ചൊല്ലുകയുണ്ടായി.

ക്ഷേമനിധി നടത്തി.

അടുത്തമാസം യോഗം ശ്രീ കെ .ഗോപിയുടെ ഭവനമായ പ്രശാന്തിയിൽ വെച്ച് 21/ 8 /22ന് നടത്താമെന്ന് തീരുമാനിച്ചു .

ട്രഷറർ ശ്രീ ഗോപിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *