തിരുവനന്തപുരം ശാഖ 2022 ജൂലൈ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസത്തെ കുടുംബസംഗമവും പ്രതിമാസ സമ്മേളനവും ജൂലൈ 10 ഞായറാഴ്ച ശ്രീ.ഹരികൃഷ്ണന്റെ (S/o ശ്രീ.കെ.ജി. രാധാകൃഷ്ണൻ) H.No.39, സൗഹൃദനഗർ, പേരൂർക്കടയിലെ വസതിയിൽ വെച്ച് നടന്നു.

ശ്രീമതി സത്യഭാമയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

സമാജം കോട്ടയം ശാഖാ മുൻ പ്രസിഡന്റ് ശ്രീ.ജി.കൃഷ്ണനുണ്ണിയുടെ (മുൻ ഗവ.സെക്രട്ടേറിയറ്റ്) ഭാര്യ ശ്രീമതി രാജലക്ഷ്മിയുടെ(റിട്ട. അസിസ്റ്റന്റ് ടാക്സ് കമ്മീഷണർ, കേരള സർക്കാർ) വിയോഗത്തിൽ യോഗം അനുശോചിച്ചു.

ആതിഥേയനായ ശ്രീ കെ ജി രാധാകൃഷ്ണൻ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ശ്രീ ജഗദീഷ് പിഷാരടി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ അനൂപ് ഹരിദാസ് ശാഖയുടെ കണക്കുകൾ വിശദീകരിച്ചു.

ശ്രീ ടി വി നാരായണ പിഷാരടി കൊടകര ശാഖാ ഭാരവാഹി എന്ന നിലയിലുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങളെക്കുറിച്ചും കോങ്ങാട് ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ശ്രീ എം പി ഹരിദാസ് പങ്കുവച്ചു.

ശാഖയുടെ അടുത്ത മാസത്തെ കുടുംബസംഗമം ആഗസ്റ്റ് 20 ശനിയാഴ്ച വെള്ളയമ്പലത്തെ ശ്രീ പി പി മുരളീധരന്റെ വസതി, കൃപയിൽ വെച്ച് നടത്താൻ നിശ്ചയിച്ചു.

സെപ്തംബർ 18 ന് ശ്രീ അനൂപ് ഹരിദാസിന്റെ പോങ്ങമൂട്ടിലെ പുതിയ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിൽ വച്ച് ഓണാഘോഷം ശാഖാ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ശ്രീ മുരളീധരൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *