കോട്ടയം ശാഖ 2023 നവംബർ മാസ യോഗ റിപ്പോർട്ട്

കോട്ടയം ശാഖയുടെ നവംബർ മാസത്തെ യോഗം 11-11-23 നു പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാറിന്റെ ഭവനം, അശോകത്തു പിഷാരത്തു വെച്ചു നടന്നു. ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിനു വിശിഷ്ടാതിഥിയായി എത്തിയ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടിയെയും എല്ലാ ശാഖ അംഗങ്ങളെയും ഗൃഹനാഥൻ സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം നടന്ന അനുമോദന യോഗത്തിൽ 34 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം 31-10-2023 നു ട്രാവൻകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ശാഖ പ്രസിഡണ്ട് ഏറ്റുമാനൂർ അശോക് കുമാറിനെ വിശിഷ്ടാതിഥി പൊന്നാട അണിയിച്ചു ആദരിച്ചു. ശാഖയുടെ ഒരു സ്നേഹോപഹാരം ശാഖ രക്ഷാധികാരി മധുസൂധന പിഷാരടി നൽകി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്…

"കോട്ടയം ശാഖ 2023 നവംബർ മാസ യോഗ റിപ്പോർട്ട്"

ഇരിങ്ങാലക്കുട ശാഖ 2023 നവംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 19-11-23 ന് 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് സി.ജി. മോഹനന്റെ വസതി ശാസ്താ നിവാസിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സി.ജി. മോഹനൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലെ വിവരങ്ങൾ പങ്കുവെച്ചു . ജ്യോതിർഗമയ, നാരായണീയ ദിനം എന്നിവയെ പറ്റി ചർച്ച ചെയ്തു. ഡിസംബർ 14 ന് നാരായണീയ ദിനം ഭംഗിയായി കാറളത്ത് വെച്ച് ആഘോഷിക്കാൻ…

"ഇരിങ്ങാലക്കുട ശാഖ 2023 നവംബർ മാസ യോഗം"

ഗുരുവായൂർ ശാഖ 2023 നവംബർ മാസ യോഗം

ഗുരുവായൂർ ശാഖയുടെ നവംബർ മാസ യോഗം സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ 10-11-23 നു 4 PMനു കൂടി. സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ശ്രീമതി രാജലക്ഷ്മിയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച എല്ലാ സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. ഈയിടെ ഗുരുവായൂർ ദേവസ്വം അവാർഡ് ലഭിച്ച ശാഖാ അംഗമായ കൃഷ്ണനാട്ടം ഗായകൻ ശ്രീ കൃഷ്ണ പിഷാരോടിയെ അനുമോദിച്ചു. പ്രസിഡണ്ട് അടുത്ത മാസം ഗുരുവായൂരിൽ വെച്ച് നടത്തുന്ന ജ്യോതിർ ഗമയ കൂട്ടായ്മയിൽ ശാഖയിൽ നിന്നും കഴിയുന്നത്ര കുട്ടികളെ പേര് നൽകി പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഡിസംബർ മാസത്തോടെ വരിസംഖ്യ സമാഹരണം…

"ഗുരുവായൂർ ശാഖ 2023 നവംബർ മാസ യോഗം"

ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം

ആലത്തൂർ ശാഖയുടെ 2023 നവംബർ മാസ യോഗം 04-11-23നു ഉച്ചക്ക് കുത്തനൂർ നടുമന്ദം പിഷാരത്ത് വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ അദ്ധ്യക്ഷതയിൽ കൂടി. വൈഗ കുമാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഗീത രാജൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ശ്രീമതി സുനന്ദ ആനന്ദിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് നാരായണീയം അവതാരം ഭക്തി സാന്ദ്രമായി പാരായണം ചെയ്തു. രോഗാവസ്ഥകളോട് പൊരുതി MBBS പൂർത്തിയാക്കിയ ഡോ. അർച്ചന വിജയനെ യോഗം അനുമോദിച്ചു. സെക്രട്ടറി ശ്രീ ആനന്ദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ശാഖാ പ്രവർത്തനത്തെക്കുറിച്ചും വാർഷികം നടത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു. വാർഷികം ജനുവരിയിൽ നടത്തുവാൻ തീരുമാനിച്ചു. കലാപരിപാടികളുടെ കോ ഓർഡിനേറ്റർമാരായി സരസ്വതി,…

"ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം"

വടക്കാഞ്ചേരി ശാഖ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും

വടക്കാഞ്ചേരി ശാഖയുടെ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും സെപ്റ്റംബർ 9ന് 10AMനു ശാഖാ ആസ്ഥാന മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് പതാക ഉയർത്തിക്കൊണ്ട് തുടങ്ങി. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ .എ. പി. രാജൻ അധ്യക്ഷൻ ആയിരുന്നു. കുമാരി അഖില, മാസ്റ്റർ അതുൽ എന്നിവരുടെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു .ആദ്യമായി മാലകെട്ട് മത്സരം നടന്നു. അതിനുശേഷം യോഗ നടപടികൾ ആരംഭിച്ചു കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി. സുപ്രസിദ്ധ കഥകളി പാട്ട് കലാകാരനും അദ്ധ്യാപകനുമായ ശ്രീ ലക്ഷ്മണൻ തിരുമേനി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ശാഖയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെകുറിച്ചും ശാഖ നടത്തിയ തീർത്ഥയാത്രകളെക്കുറിച്ചും വിനോദയാത്രയെക്കുറിച്ചും…

"വടക്കാഞ്ചേരി ശാഖ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും"

പട്ടാമ്പി ശാഖ 2023 ഒക്ടോബർ മാസ യോഗം

പട്ടാമ്പി ശാഖയുടെ ഒക്ടോബർ മാസ യോഗം 15-10-2023 ഞായറാഴ്ച 10AMനു ശ്രീ വി പി ഉണ്ണികൃഷ്ണന്‍റെ ഭവനം,  അമ്പാടി പിഷാരം കുളപ്പുള്ളി വെച്ച് പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ആരതി എസ് ആനന്ദ്, ശ്വേത വേണുഗോപാൽ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. എല്ലാവരും ചേർന്ന് ലളിതാസഹസ്രനാമം ചൊല്ലി. ഗൃഹനാഥൻ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിലുള്ള സന്തോഷത്തോടൊപ്പം വർഷത്തിൽ ഒന്നിൽ കൂടുതൽ യോഗങ്ങൾ നടത്താൻ തയ്യാറാണെന്നും പറഞ്ഞു. ഈയിടെ അന്തരിച്ച കുറ്റാനിശ്ശേരി രമേശൻ, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് സുശീല പിഷാരസ്യാർ, വെള്ളാരപ്പിള്ളി കിഴക്കേ പിഷാരത്ത് ലീല പിഷാരസ്യാർ തുടങ്ങിയവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്‍റെ…

"പട്ടാമ്പി ശാഖ 2023 ഒക്ടോബർ മാസ യോഗം"

ചൊവ്വര ശാഖ 2023 ഒക്ടോബർ മാസ യോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 28-10-23 ഞായറാഴ്ച 3.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നിര്യാതരായ അനിത കുമാരി (ചെങ്ങമനാട് ), രമ പിഷാരസ്യാർ (കിടങ്ങൂർ ), നാരായണ പിഷാരോടി (മാങ്കുറ്റിപ്പാടം, തിരുവൈരാണിക്കുളം ) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ രവി സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സെക്രട്ടറി ശ്രീ വിജയൻ ഡിസംബറിൽ ഗുരുവായൂർ വെച്ച് നടത്തുന്ന ജ്യോതിർഗമയ പ്രോഗ്രാമിനെ പറ്റി സംസാരിച്ചു. അതനുസരിച്ചു ശാഖയിൽ നിന്നും കുട്ടികളെ…

"ചൊവ്വര ശാഖ 2023 ഒക്ടോബർ മാസ യോഗം"

പാലക്കാട് ശാഖ 2023 ഒക്ടോബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 22 /10 /2023 ന് വൈകിട്ട് നാലുമണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അർപ്പിച്ചു. അതിനു ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാ ആത്മാക്കളുടെയും നിത്യ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ.പി. ഉണ്ണികൃഷ്ണൻ തൻ്റെ പ്രസംഗത്തിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ വാർഷികത്തിന്റെ വിജയം എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണെന്ന് പറയുകയും ഏവരെയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാ അംഗങ്ങളും സഹകരിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും അറിയിച്ചു. വാർഷികം വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചത് അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് എന്നും അഭിപ്രായപ്പെട്ടു. തുടർന്ന് ട്രഷറർ ശ്രീ…

"പാലക്കാട് ശാഖ 2023 ഒക്ടോബർ മാസ യോഗം"

എറണാകുളം ശാഖ 2023 ഒക്ടോബർ മാസ യോഗം

ഒക്ടോബർ മാസയോഗം 8-10-2023 ഞായറാഴ്ച 3 – PM – ന് കടവന്ത്ര ചിലവന്നൂർ റോഡിലുള്ള ശ്രീമതി മിനി മന്മഥന്റെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ നിര്യാതരായവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ മന്മഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ പ്രസിഡണ്ട് സെപ്റ്റംബർ മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ക്ഷേമനിധിയുടെ ചീഫ് കോഓർഡിനേറ്റർ ആയ ശ്രീമതി പ്രീതി ദിനേശിന്റെ നേതൃത്വത്തിൽ ക്ഷേമനിധി നടന്നു. PE&WS സെക്രട്ടറി Dr. പി ബി രാംകുമാർ, ഡിസംബർ 29, 30 തീയതികളിൽ…

"എറണാകുളം ശാഖ 2023 ഒക്ടോബർ മാസ യോഗം"

കോട്ടയം ശാഖ 2023 ഒക്ടോബർ മാസ യോഗം

ശാഖയുടെ ഒക്ടോബർ മാസ യോഗം 8.10.23 നു പയ്യപ്പാടി ശ്രീരാമചന്ദ്ര പിഷാരടിയുടെ ഭവനമായ രേവതിയിൽ വെച്ചു നടന്നു. സൂചിത്ര അജയന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അജയ് ശ്രീരാമചന്ദ്രൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് A.P.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ ഓണാഘോഷവും വാർഷികവും ഗംഭീരമായി ആഘോഷിക്കുവാൻ സഹകരിച്ച എല്ലാവർക്കും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തി. തുടർന്നു നടന്ന ചർച്ചയിൽ ഓണാഘോഷ പരിപാടികളുടെ വിശകലനം നടന്നു. ചർച്ചയിൽ വന്ന അഭിപ്രായങ്ങൾ പരിഗണിച്ചു അടുത്ത വാർഷികം ഇതിനേക്കാൾ ഭംഗിയായി നടത്താമെന്ന് അദ്ധ്യക്ഷൻ അറിയിച്ചു. ഓണാഘോഷത്തിന്റെ ഫോട്ടോക്കളും വീഡിയോയും അതി മനോഹരമായി പോസ്റ്റ് ചെയ്ത സമാജം വെബ്സൈറ്റ് ടീമിന് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. സെക്രട്ടറിയുടെ…

"കോട്ടയം ശാഖ 2023 ഒക്ടോബർ മാസ യോഗം"